ദില്ലിയില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത; 16കാരി സ്ലീപ്പര്‍ ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി, ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ദില്ലിയില്‍ വഴിതെറ്റിയെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരിയെ സ്വകാര്യ സ്ലീപ്പര്‍ ബസില്‍ വെച്ച് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ കാശ്മീരി ഗേറ്റിന് സമീപം ഉപേക്ഷിച്ച പ്രതികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ 16കാരി ബസില്‍ കൂട്ട ബലാത്സം?ഗത്തിനിരയായി. യുപി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സ്ലീപര്‍ ബസില്‍ പീഡനത്തിനിരയായത്. ഈമാസം നാലിനാണ് സംഭവം. ബസ് കണ്ടക്ടറെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസ് പിടിച്ചെടുത്തു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ചെന്നും പോലീസ്.

ഉത്തര്‍പ്രദേശിലെ മൈന്‍പുരി സ്വദേശിയാണ് പെണ്‍കുട്ടി. ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ കനത്ത മഴ കാരണം വഴിതെറ്റി ഗ്രേറ്റര്‍ നോയിഡയിലെ ‘പാരി ചൗക്കില്‍’ എത്തുകയായിരുന്നു. തുടര്‍ന്ന് യാത്രയ്ക്കായി സഹായം ചോദിച്ച് റോഡിലുണ്ടായിരുന്ന ഒഴിഞ്ഞ സ്വകാര്യ സ്ലീപ്പര്‍ ബസില്‍ കയറിയ പെണ്‍കുട്ടിയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബസിനുള്ളില്‍ വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഏകദേശം 47 കിലോമീറ്റര്‍ അകലെയുള്ള ദില്ലി കാശ്മീരി ഗേറ്റ് ബസ് ടെര്‍മിനലിന് സമീപം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് കാശ്മീരി ഗേറ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ ഡ്രൈവര്‍ കുല്‍ദീപ്, കണ്ടക്ടര്‍ സന്ദീപ് എന്നിവരെ തിമാപൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും കൃത്യത്തിന് ഉപയോഗിച്ച ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Scroll to Top