മികവിന് സല്യൂട്ട്; ശശികുമാര്‍ ടി.കെ മികച്ച എസ്പിസി പരിശീലകന്‍

സംസ്ഥാന തലത്തില്‍ മികച്ച എസ്പിസി ഡ്രില്‍ ഇന്‍സ്ട്രക്ടറായി ബദിയടുക്ക പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ടി.കെ ശശികുമാര്‍ തെരെഞ്ഞെടുക്കപ്പെട്ടു. കൃത്യമായ ആസൂത്രണത്തോടെ ശാസ്ത്രീയമായി പരിശീലനം നല്‍കുന്നതില്‍ ശശികുമാര്‍ പുലര്‍ത്തുന്ന മികവാണ് സംസ്ഥാന തലത്തിലുള്ള അംഗീകാരത്തിന് അര്‍ഹനാക്കിയത്.

കാസര്‍കോട് :കാസര്‍കോട് പോലീസിന്റെ അഭിമാനമായി ശശികുമാര്‍ ടി.കെ. സംസ്ഥാന തലത്തില്‍ മികച്ച എസ്പിസി ഡ്രില്‍ ഇന്‍സ്ട്രക്ടറായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ബദിയടുക്ക പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസറാണ് ശശികുമാര്‍. ബദിയഡുക്ക പോലീസിന് ലഭിച്ച അംഗീകാരം
കൂടിയായി ശശികുമാറിന്റെ നേട്ടം മാറി. പൊലീസില്‍ 19 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്ന ശശി കുമാര്‍ കഴിഞ്ഞ 10 വര്‍ഷമായി എസ്പിസി ഡ്രില്‍ ഇന്‍സ്ട്രക്ടറാണ്. നിലവില്‍ പെര്‍ഡാല നവജീവന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ്പിസി ഡ്രില്‍ ഇന്‍സ്ട്രക്ടറായി സേവനമനുഷ്ഠിക്കുകയാണ്. കൃത്യമായ ആസൂത്രണത്തോടെ ശാസ്ത്രീയമായി പരിശീലനം നല്‍കുന്നതില്‍ ശശികുമാര്‍ പുലര്‍ത്തുന്ന മികവാണ് സംസ്ഥാന തലത്തിലുള്ള അംഗീകാരത്തിന് അര്‍ഹനാക്കിയത്. പെരിയ പാക്കം കൂട്ടക്കനി സ്വദേശിയാണ്.
അന്വേഷണ മികവിലൂടെ പ്രമാദമായ നിരവധി കേസുകള്‍ തെളിയിച്ച പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് ശശികുമാര്‍.

Scroll to Top