സമസ്ത : പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ,ദുബൈ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് സ്വര്‍ണ്ണ മെഡലും സ്‌നേഹോപഹാരവും നല്‍കി ആദരിച്ചു.

സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് 2025-26 നടത്തിയ പൊതുപരീക്ഷയില്‍, നെല്ലിക്കുന്ന് മുഹ്യ്യദ്ദീന്‍ ജുമഅ മസ്ജിദിന് കീഴിലുള്ള നാല് മദ്രസ്സകളിലെ വിദ്യാര്‍ത്ഥികളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ 5-ാം ക്ലാസ്സിലെ ഒരാണ്‍കുട്ടിക്കും തുല്യ മാര്‍ക്ക് പങ്കിട്ട രണ്ട് പെണ്‍കുട്ടിക്കും 7-ാം ക്ലാസ്സിലെ ഒരു കുട്ടിക്കും 10-ാംക്ലാസ്സിലെ ഒരു കുട്ടിക്കും 12-ാം ക്ലാസ്സിലെ ഒരു കുട്ടിക്കും, ദുബൈ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റി,
ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സാ നബിദിനാഘോഷ പരിപാടിയുടെ പൊതുസമ്മേളന വേദിയില്‍ വെച്ച് സ്വര്‍ണ്ണ മെഡലും സ്‌നേഹോപഹാരം നല്കി ആദരിച്ചു.
ചടങ്ങില്‍ കാസര്‍കോട് സംയുക്ത ജമഅത്ത് പ്രസിഡന്റ് N.A,നെല്ലിക്കുന്ന്,ഖത്തീബ് ജി എസ് അബ്ദുല്‍ റഹിമാന്‍ മുസ്ല്യാര്‍,നെല്ലിക്കുന്ന് മുഹ്യ്യദ്ദീന്‍ ജുമഅ മസ്ജിദ് സെക്രട്ടറി അനീഫ് നെല്ലിക്കുന്ന് മറ്റു ഭാരവാഹികളും, നൂര്‍ മസ്ജിദ് പ്രസിഡന്റ് മഹമൂദ് കീഴൂര്‍ സെക്രട്ടറി ഫൈസല്‍ മാഷ്, ദുബൈ നെല്ലിക്കുന്ന് ജമാഅത്ത് ജോയിന്‍ സെക്രട്ടറി മുനീര്‍ ബല്‍കാട്,നാച്ചു ഗാലക്‌സി അന്‍വാറുല്‍ ഉലൂം എയുപി സ്‌ക്കൂള്‍ കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ സല്‍ക്കോ,ഹമീദ് നെല്ലിക്കുന്ന്,അബ്ദു തൈവളപ്പ്,ശാഫികോട്ട്,ഹാമീ ബീഗം,അന്‍വര്‍ മുക്രി,ഇസ്മായില്‍ മാപ്പിള പ്രമുഖ വ്യക്തികളും സംബന്ധിച്ചു

Scroll to Top