Home Kerala തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു

by KCN CHANNEL
0 comment

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായ 2150.30 കോടി രൂപയും ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അനുവദിച്ചത്.
വികസന ഫണ്ടില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 1132.79 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 275.91 കോടി വീതവും മുനിസിപ്പാലിറ്റികള്‍ക്ക് 221.76 കോടിയും കോര്‍പ്പറേഷനുകള്‍ക്ക് 243.93 കോടിയും ലഭിക്കും.
നഗരസഭകളില്‍ മില്യന്‍ പ്ലസ് സിറ്റീസില്‍ പെടാത്ത 86 മുനിസിപ്പാലിറ്റികള്‍ക്കായി 77.92 കോടി രൂപയും കണ്ണൂര്‍ കോര്‍പ്പറേഷന് 8,46,500 രൂപയും ലഭിക്കും. മുനിസിപ്പാലിറ്റികള്‍ക്ക് ആകെ 300 കോടി രൂപയാണ് ലഭിക്കുന്നത്.

You may also like

Leave a Comment