35
കോഴിക്കോട്: വടകരയില്‍ സ്വകാര്യ ബസ് മതിലില്‍ ഇടിച്ച് 15 ഓളം പേര്‍ക്ക് പരിക്കേറ്റു. വടകരയില്‍ നിന്നും മണിയൂരിലേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ വരെ വടകര ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല എന്നാണ് വിവരം. വടകര പതിയാരക്കര ചോയിനാണ്ടി താഴെ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലില്‍ ഇരിക്കുകയായിരുന്നു.