കാസര്‍കോട് ഗവ യുപി സ്‌കൂളിലാണ്് കൗതുകവും ആകാംക്ഷയും നിറഞ്ഞ സംഭവം. വിവിധ വകുപ്പുകള്‍ക്കായി പിഎസ്സി നടത്തിയ പരീക്ഷക്കിടെയാണ് സംഭവം
കാസര്‍കോട്: പിഎസ്സി പരീക്ഷ എഴുതാനുള്ള ഹാള്‍ടിക്കറ്റ്, ബഷീറിന്റെ കഥയിലെ ആട് പത്രം തിന്നത് പോലെ തിന്നുപോയെന്നോ കാക്കയെടുത്തെന്നോ അതല്ല പരുന്ത് റാഞ്ചിയെന്നോ പറഞ്ഞിട്ട് കാര്യമില്ല. ഇതിലേതെങ്കിലും സംഭവിക്കുന്നതിന് പിഎസ്സി പരീക്ഷ നടത്താന്‍ വന്നവര്‍ സാക്ഷിയായാലും നിയമം അനുസരിച്ച് ഉദ്യോഗാര്‍ഥിയെ പരീക്ഷാഹാളിന് അകത്ത് കയറ്റണമെങ്കില്‍ ഹാള്‍ടിക്കറ്റുണ്ടെങ്കിലേ കഴിയൂ.
ഇന്ന് രാവിലെ (വ്യാഴം 10.04.25) കാസര്‍കോട് ഗവ. യു പി സ്‌കൂളിലാണ് പരീക്ഷയെഴുതാന്‍ എത്തിയ ഉദ്യോഗാര്‍ഥികളെ മുഴുവന്‍ ഉദ്വേഗ മുനയില്‍ നിര്‍ത്തിയ സംഭവം. കേരള പിഎസ്സി നടത്തിയ ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് എഴുതാനെത്തിയതായിരുന്നു ഉദ്യോഗാര്‍ഥി. പരീക്ഷ ഹാളില്‍ കയറുന്നതിന് മുമ്പ് പരീക്ഷയ്ക്ക് വരാനുള്ള ഭാഗങ്ങള്‍ അവസാനവട്ടം നോക്കിയിരിക്കെയാണ് സമീപത്ത് വച്ചിരുന്ന ഹാള്‍ടിക്കറ്റ്, എവിടെ നിന്നോ പറന്നുവന്ന പരുന്ത് റാഞ്ചിയെടുത്തത്. രാവിലെ 7.30 മുതല്‍ 9.30 വരെയാണ് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി പിഎസ്സി പരീക്ഷ നടന്നത്.