57
കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍ മെയ് 9 മുതല്‍ 18 വരെ കാസര്‍കോട് നഗരസഭ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ”നെല്ലിക്കുന്ന് ബീച്ച് ഫെസ്റ്റ്” മാറ്റി വെച്ചു. പ്രതികൂല കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനെ തുടര്‍ന്നാണ് ഫെസ്റ്റ് മാറ്റി വെച്ചത്. മാറ്റി വെച്ച ഫെസ്റ്റ് ഒക്ടോബര്‍ 11 മുതല്‍ 20 വരെ നേരത്തെ നിശ്ചയിച്ച സ്ഥലത്ത് വെച്ച് തന്നെ നടത്താന്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.