Home Kerala വര്‍ക്കല പാപനാശത്ത് വീണ്ടും ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നു;ശക്തമായ തിരയില്‍പ്പെട്ടായിരുന്നു തകര്‍ച്ച

വര്‍ക്കല പാപനാശത്ത് വീണ്ടും ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നു;ശക്തമായ തിരയില്‍പ്പെട്ടായിരുന്നു തകര്‍ച്ച

by KCN CHANNEL
0 comment

വര്‍ക്കല പാപനാശത്ത് വീണ്ടും ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നു;ശക്തമായ തിരയില്‍പ്പെട്ടായിരുന്നു തകര്‍ച്ച

തിരുവനന്തപുരം വര്‍ക്കല പാപനാശം തീരത്ത് ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. അപകടം ഉണ്ടായ അതേ സ്ഥലത്ത് പഠനത്തിനായി കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്‌ലോട്ടിങ് ബ്രിഡ്ജ് ശക്തമായ തിരമാലയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് തകര്‍ന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കല പാപനാശം തീരത്ത് ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. അപകടം ഉണ്ടായ അതേ സ്ഥലത്ത് പഠനത്തിനായി കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്‌ലോട്ടിങ് ബ്രിഡ്ജ് ശക്തമായ തിരമാലയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് തകര്‍ന്നത്. 2024 മാര്‍ച്ച് മാസം 9 ന് അപകടമുണ്ടായ അതേ മേഖലയില്‍ തന്നെയാണ് വീണ്ടും ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍മ്മിക്കാനുള്ള പഠനത്തിനായി ഫ്‌ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. എന്‍ഐടിയുടെ സ്റ്റെബിലിറ്റി ടെസ്റ്റ് പരിശോധനയ്ക്കായാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് പുനസ്ഥാപിച്ചത്.

You may also like

Leave a Comment