Home Kerala ആശാവര്‍ക്കേഴ്‌സ് നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരത്തിലേക്ക്

ആശാവര്‍ക്കേഴ്‌സ് നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരത്തിലേക്ക്

by KCN CHANNEL
0 comment

ആശാവര്‍ക്കേഴ്‌സ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 43-ാം ദിവസമാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. രാപകല്‍ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലെ രാപകല്‍ സമരം തുടരും. മെയ് അഞ്ച് മുതല്‍ ജൂണ്‍ 17വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്കപുരം രാപകല്‍ സമരയാത്ര നടത്തും.

എല്ലാ ജില്ലകളിലും രണ്ട് സമരപന്തല്‍ ഒരുക്കിക്കൊണ്ടുള്ള സമരയാത്രയാണ് നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ആശാവര്‍ക്കേഴ്‌സ് നടത്തിവരുന്ന സമരം 80-ാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കുക,വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ പരിഗണിക്കണം എന്നതാണ് ആശ വര്‍ക്കര്‍മാരുടെ ആവശ്യം.

You may also like

Leave a Comment