37
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടി. ജയില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരാഴ്ച്ചക്കിടെ അഞ്ച് ഫോണുകളാണ് ജയിലില്‍ നിന്ന് പിടികൂടിയത്. ഫോണുകള്‍ ആരുടേതാണെന്നതില്‍ വ്യക്തത വരുത്തുന്നതിന് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തടവുകാരില്‍ ചിലര്‍ ജയിലിനകത്ത് ‘സുഖവാസം’ തുടരുകയാണ് എന്നുള്ളതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍.