കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 03 ന് കാഞ്ഞങ്ങാട്

തകര്‍ച്ചയിലായ സ്വകാര്യ ബസ് മേഖലയെ സംരംക്ഷിക്കണം : കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍
സെപ്റ്റംബര്‍ 03 ന് കാഞ്ഞങ്ങാട്
കാസറഗോഡ് : കേരളത്തിലെ പൊതു ഗതാഗത മേഖലയില്‍ മുഖ്യ പങ്ക് വഹിക്കുന്ന സ്വകാര്യ ബസുകളുടെ എണ്ണം കഴിഞ്ഞ 20 വര്‍ഷം കൊണ്ട് 35,000 എണ്ണത്തില്‍ നിന്നും 11,000 ആയി കുറഞ്ഞത് സര്‍ക്കാര്‍ ഈ മേഖലയോട് കാണിക്കുന്ന കടുത്ത അവഗണന കൊണ്ട് മാത്രമാണ്. അശാസ്ത്രീയമായ ടൈം ഷെഡ്യൂളുകളും, കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന അമിത പരിഗണന, ദേശസാല്‍ക്കര ണത്തിന്റെ അപാകത, തുച്ഛമായ വിദ്യാര്‍ത്ഥികളുടെ നിരക്ക്, വിവിധ ഫീസ്, ഫൈന്‍ എന്നിവയുടെ വര്‍ധന തുടങ്ങിയ കാരണങ്ങള്‍ ഈ മേഖലയെ നാശോന്മുഖമാക്കാന്‍ പ്രധാന പങ്ക് വഹിച്ചു. കൂടാതെ കേന്ദ്ര ഗവര്‍ണ്‍മെന്റ് ഇതുവരെയും സ്വകാര്യ ബസ് മേഖലയെ വ്യവസായമായി അംഗീകരിക്കാത്തതും ഈ മേഖലയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി. അടുത്തിടെ ഡീസലിന് 1 ലിറ്ററിന് 8 രൂപ വര്‍ധന വരുത്തി, വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് യു ഡി എഫ് സര്‍ക്കാര്‍ പ്രിയദര്‍ശിനി പ്രഖ്യാപനം കൊണ്ടു വന്നത് ഈ വ്യവസായത്തിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. വലിയ തുക വായ്പ എടുത്ത് പുതിയ ബസ് വാങ്ങി സ്വയം ഉപജീവന ത്തിനായി തൊഴിലെടുത്ത് വരുമാനം കണ്ടെത്തുന്ന ഉടമകള്‍ക്കും, അതിലെ ജീവനക്കാര്‍ക്കും, പ്രിയദര്‍ശിനി പദ്ധതി ഇരുട്ടടിയായിരി ക്കുകയാണ്. എങ്ങനെ മുന്നോട്ടു പോകണമെന്നറിയാതെ വിഷമി ക്കുന്ന ഉടമകള്‍ക്കും ബസ് ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഉടനടി ആശ്വാസം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി സെപ്റ്റംബര്‍ 03 ന് വ്യാഴാഴ്ച്ച കാഞ്ഞങ്ങാട് മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തുകയാണ്.
കാസറഗോഡ് ജില്ലാ പ്രസിഡണ്ട് കെ ഗിരീഷ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി ടി ലക്ഷ്മണന്‍ സ്വാഗതം പറയും. കാസറഗോഡ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ മുഖ്യാതിഥിയായിരിക്കും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.കെ തോമസ് മുഖ്യപ്രഭാഷണം നടത്തും. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഹംസ ഏരിക്കുന്നേന്‍, സംസ്ഥാന ട്രഷറര്‍ പ്രേംകുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ശരണ്യ മനോജ്, കാസറഗോഡ് ആര്‍.ടി.ഒ. ജെറാള്‍ഡ്, ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ. മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.പി ജാഫര്‍, കാഞ്ഞങ്ങാട് വാര്‍ഡ് കൗണ്‍സിലര്‍മാരായ സൗമ്യ സുനില്‍, പ്രശാന്ത്, മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് തൂടങ്ങി പ്രസ് ക്ലബ്ബ് പ്രതിനിധികള്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ കൂടാതെ വിദ്യാര്‍ത്ഥി പ്രതിനിധികളും കണ്‍വെന്‍ഷന്റെ ഭാഗമാകും.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ ഗിരീഷ്, സെക്രട്ടറി ടി. ലക്ഷ്മണന്‍, സി.എ മുഹമ്മദ് കുഞ്ഞി, കാര്‍ത്തിക് രാജ്, രാധാകൃഷ്ണ എസ്, രാജേഷ് യു, രത്നാകര ആള്‍വ എന്നിവര്‍ സംബന്ധിച്ചു.
കാസറഗോഡ് എന്ന്
01-09-2026 ടി. ലക്ഷ്മണന്‍

Scroll to Top