അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി യുടെ ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ 2026 ആഗസ്റ്റ് മാസത്തെ യോഗം നടന്നു
മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി നടന്നു വരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ആഗസ്റ്റ് മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 6 പഞ്ചായത്തില്‍ പെട്ട 5 ക്യാന്‍സര്‍ രോഗികള്‍ക്കും 1 കിഡ്‌നി രോഗിക്കും ചികിത്സാ തുക അനുവദിച്ചു നല്‍കി.
പുത്തിഗെ പഞ്ചായത്ത് ചെന്നികൊടി വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും, വോര്‍ക്കാടി പഞ്ചായത്ത് സൂപ്പി നഗര്‍ വാര്‍ഡ് ലെ കാന്‍സര്‍ രോഗിക്കും, കുമ്പള പഞ്ചായത്തിലെ 5ആം വാര്‍ഡ് ലെ കാന്‍സര്‍ രോഗിക്കും,മീഞ്ച പഞ്ചായത്തിലെ മജിബയില്‍ ലെ കിഡ്‌നി രോഗിക്കും,മംഗല്‍പാടി പഞ്ചായത്തിലെ 3ആം വാര്‍ഡ് ലെ കാന്‍സര്‍ രോഗിക്കും മഞ്ചേശ്വരം പഞ്ചായത്ത് 16 ആം വാര്‍ഡിലെ കാന്‍സര്‍ രോഗിക്കുമാണ് തുക അനുവദിച്ചു നല്‍കിയത്.
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .
അബുദാബി മദീനാ സായിദ് കമ്പള വെച്ചു ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ ഹാജി അബ്ദുല്‍ റഹിമാന്‍ കംബള, അഷ്റഫ് ബസറ പ്രാര്‍ത്ഥനക് നേത്രത്വം നല്‍കി .
മഞ്ചേശ്വരം മണ്ഡലം ആക്ടിങ് പ്രസിഡന്റ് അഷ്റഫ് ബസറ അധ്യക്ഷം വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ ഹാജി കംബള ഉദ്ഘാടനം ചെയ്തു , മണ്ഡലം ഭാരവായികളായ, ഫാറൂഖ് സീതങ്ങോളി, അബ്ദുല്‍ ലത്തീഫ് ഇറോഡി,ഇബ്രാഹിം ജാര, പഞ്ചായത്ത് നേതാക്കളായ,ഹമീദ് മാസിമാര്‍,ശംഷു മഞ്ചേശ്വരം,സകീര്‍ കമ്പാര്‍,ശഹീദ് മാസിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രോഗികള്‍ക്കുള്ള ധന സഹായം ഫാറൂഖ് സീതങ്ങോളി ശംഷു മഞ്ചേശ്വരത്തിന് കൈമാറി.
മണ്ഡലം ജനറല്‍ സെക്രെട്ടറി ഷാ ബന്ദിയോട് സ്വാഗതവും ഹമീദ് മാസിമാര്‍ നന്ദിയും പറഞ്ഞു.




