സിഐ ടി യു കാസറഗോഡ് ജില്ലാ സമ്മേളനം;പതാക ദിനം ആചരിച്ചു

സിഐ ടി യു കാസറഗോഡ് ജില്ലാ സമ്മേളനം സെപ്തംബര്‍ 06 07 തിയതികളില്‍ ഉദുമയില്‍ എ.കെ. നാരായണന്‍ , കെ. ഭാസ്‌കരന്‍ നഗറില്‍ പ്രതിനിധി സമ്മേളനവും, 07 ന് പൊതു പ്രകടനവും പൊതുസമ്മേളനവും ആനത്തലവട്ടം ആനന്ദന്‍ നഗറിലും നടക്കും . സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനം കാസറഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഓട്ടോ തൊഴിലാളി യൂണിയന്‍ സിഐടിയു ഏരിയ കമ്മിറ്റി ആചരിച്ചു. ഏരിയ പ്രസിഡണ്ട് എ ആര്‍ ധന്യവാദ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. എന്‍ രാമന്‍ അധ്യക്ഷo വച്ചു. സി ശോഭലത,എം ലളിത, പി കമലാക്ഷന്‍, പി എം ഭാസ്‌കരന്‍, എം ഗംഗാധരന്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഷാഫി ചാല സ്വാഗതവും രവി പെരുമ്പള നന്ദിയും പറഞ്ഞു

Scroll to Top