കുറ്റിക്കോല്‍ പഞ്ചായത്തിലെ കരിവേ ടകം വില്ലേജില്‍ ഒറ്റ മാവുങ്കലില്‍ നിര്‍മ്മാണം നടത്തിയ വീടിനടിയില്‍ ഗുഹ കണ്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിദഗ്ധ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. ഇതുപ്രകാരം വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. റിപ്പോര്‍ട്ട് പിന്നീട് ജില്ലാകളക്ടറിന് സമര്‍പ്പിക്കും. ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പ്രകാശന്‍, അസിസ്റ്റന്റ് ജിയോളജിസ്റ്റ് അജിത്ത്, ഹസാര്‍ഡ് അനലിസ്റ്റ് ശില്പ എന്നിവര്‍ വിദഗ്ധ സംഘത്തില്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചശേഷം നഷ്ടപരിഹാരത്തിനായി സര്‍ക്കാറില്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. വീടിനടിയില്‍ ഗുഹ രൂപപ്പെട്ട സംഭവത്തില്‍ വീട്ടുടമ ജില്ലാകളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
വീടിനടിയില്‍ ഗുഹ കണ്ടെത്തിയ സംഭവം: വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി




