ജനപ്രിയ ഗാനങ്ങളുടെ ശില്പിയായ ‘കോഴിക്കോട് അബൂബക്കര്‍” മാപ്പിളപ്പാട്ട് ഗാനശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തത്.
-സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് മൊഗ്രാല്‍
മൊഗ്രാല്‍. കേരളക്കരയിലെ അറിയപ്പെടുന്ന മാപ്പിള കലാകാരനും,സംഗീത സംവിധായകനും,പ്രമുഖ തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കറിന്റെ (അവുക്ക) നിര്യാണത്തില്‍ മൊഗ്രാല്‍ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കേന്ദ്രം-സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
മൂവായിരത്തിലധികം അനശ്വര ഗാനങ്ങളുടെ ശില്പിയായ കോഴിക്കോട് അബൂബക്കര്‍ മാപ്പിള ഗാനശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് ഗാനരചയിതാവ് ഹമീദ് കോളിയടുക്കം അഭിപ്രായപ്പെട്ടു.എം എസ് മൊഗ്രാല്‍ ലൈബ്രറിയില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യോഗം എ എം ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.എം എ മൂസ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് കണ്‍വീനര്‍ കെ എം മുഹമ്മദ് സ്വാഗതം പറഞ്ഞു.എസ് കെ ഇഖ്ബാല്‍,മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍ എന്നിവര്‍ കോഴിക്കോട് അബൂബക്കര്‍ എഴുതിയ ഗാനങ്ങള്‍ ആലപിച്ചു.എ എം സിദ്ധീഖ് റഹ്‌മാന്‍, എം എം റഹ്‌മാന്‍,പി വി അന്‍വര്‍,ബി കെ സത്താര്‍,സി എച്ച് കാദര്‍,മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.സി എം ജലീല്‍ കൊപ്പളം നന്ദി പറഞ്ഞു.




