കോഴിക്കോട് താമരശേരിയിലെ സ്പായില്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന ആരോപണത്തില്‍ സിവില്‍ പൊലീസ് ഓഫീസറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട്: സിവില്‍ പൊലീസ് ഓഫീസറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് താമരശേരിയിലെ സ്പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി മുഹമ്മദ് ഫാസിലിനെ സര്‍വീസില്‍ നിന്ന് നീക്കിയത്. പണം തന്നില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നായിരുന്നു ഭീഷണി. ഇവിടെ നിന്ന് 1,500 രൂപ വാങ്ങിയാണ് ഇയാള്‍ മടങ്ങിപ്പോയത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.
താമരശേരിയിലെ സ്പായിലെത്തി ഭീഷണിപ്പെടുത്തി 1500 രൂപ വാങ്ങിയെന്ന് ആരോപണം: പൊലീസുകാരന് സസ്‌പെന്‍ഷന്‍




