ചൗക്കി: നൂറുല്‍ ഇസ്ലാം മദ്രസയില്‍ നിന്ന് 5, 7, 10 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ചൗക്കി നുസ്‌റത്ത് ക്ലബ് ജിസിസി കമ്മിറ്റിയുടെ സ്വര്‍ണ്ണ മെഡല്‍ വിതരണം സെപ്റ്റംബര്‍ 6ന് ചൗക്കി കെ,കെ, പുറം നൂറുല്‍ ഇസ്ലാം മദ്രസ്സ അങ്കണത്തില്‍ (മര്‍ഹൂം:ശൈഷേഖ് തങ്ങള്‍ നഗറില്‍ വെച്ച് നടക്കുന്ന നൂറുല്‍ ഹുദാ ജമാഅത് കമ്മിറ്റിയുടെ നൂറേ മുജസ്സം 2026 നബിദിന സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യും
വിദ്യാര്‍ത്ഥികളുടെ പഠന മികവിനെ അംഗീകരിക്കുകയുംപ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1994 മുതല്‍ നുസ്‌റത്ത് ജിസിസി കമ്മിറ്റി സ്വര്‍ണ്ണ മെഡല്‍ നല്‍കി വരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങാതെ തുടരുന്ന ഈ പ്രവര്‍ത്തനം വിദ്യാഭ്യാസ മേഖലയോടുള്ള കമ്മിറ്റിയുടെ പ്രതിബദ്ധതയുടെ മികച്ച മാതൃകയാണ്.
പഠനത്തില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുന്നില്‍ ആദരിക്കുന്നതിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രചോദനം നല്‍കുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിക്കുന്ന പുതുതലമുറയെ ചേര്‍ത്തുപിടിച്ച് അവരുടെ വിജയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നുസ്‌റത്ത് ജിസിസി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരും രക്ഷിതാക്കളും വിവിധ മേഖലകളിലുള്ളവരും അഭിനന്ദനം അറിയിച്ചു.
ജമാഅത്കമ്മിറ്റി ഭാരവാഹികള്‍, അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍. രക്ഷിതാക്കള്‍ നാട്ടുകാര്‍ സംബന്ധിക്കും…
വിദ്യാഭ്യാസ മികവിന് ആദരം; നുസ്‌റത്ത് ജിസിസിയുടെ സ്വര്‍ണ്ണ മെഡല്‍ വിതരണം സെപ്റ്റംബര്‍ 6ന്




