കാസര്‍ഗോഡ് എല്‍.ഐ.സി. ബ്രാഞ്ചില്‍ ഇന്‍ഷുറന്‍സ് വാരാഘോഷത്തിന് തുടക്കം

70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ച വിവിധ പരിപാടികള്‍

കാസര്‍ഗോഡ്: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍.ഐ.സി.) 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് ബ്രാഞ്ചില്‍ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്‍ഷുറന്‍സ് വാരാഘോഷത്തിന് തുടക്കമായി.

കാസര്‍ഗോഡ് എല്‍.ഐ.സി. ബ്രാഞ്ചില്‍ നടന്ന ചടങ്ങ് കാസര്‍ഗോഡ് ഡെവലപ്മെന്റ് പാക്കേജ് സ്‌പെഷ്യല്‍ ഓഫീസറും കേരള സംസ്ഥാന ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുമായ ശ്രീ. ചന്ദ്രന്‍ വി. ഉദ്ഘാടനം ചെയ്തു. സീനിയര്‍ ബ്രാഞ്ച് മാനേജര്‍ ശ്രീ. എം.പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

ശ്രീമതി പ്രീത പ്രേമന്‍ സ്വാഗതം പറഞ്ഞു. ശ്രീ. Mathiyarasu നന്ദി രേഖപ്പെടുത്തി. ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, എല്‍.ഐ.സി. ജീവനക്കാര്‍, ഏജന്റുമാര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഇന്‍ഷുറന്‍സ് വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സീനിയര്‍ ബ്രാഞ്ച് മാനേജര്‍ അറിയിച്ചു. ഇന്‍ഷുറന്‍സിന്റെ പ്രാധാന്യവും സാമൂഹിക പ്രസക്തിയും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിവിധ ബോധവത്കരണ പരിപാടികളും മറ്റ് അനുബന്ധ പരിപാടികളും വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

Scroll to Top