സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കിടെ നടന്ന അതിക്രമ കേസില്‍ പ്രതികള്‍ക്ക് കുരുക്കായി വിരലടയാളവും
തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കിടെ നടന്ന അതിക്രമ കേസില്‍ പ്രതികള്‍ക്ക് കുരുക്കായി വിരലടയാളവും. 15 ഓളം പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു. ആക്രമിച്ച വാഹനം, ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ എന്നിവയില്‍ പ്രതികളുടെ വിരല്‍ അടയാളം കണ്ടെത്തിയിട്ടുണ്ട്. ഇഡി പരിശോധനയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് എസ്എഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ നടത്തിയിരുന്നത്.
പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിലധികം ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നിരുന്നത്. ബെംഗളൂരുവില്‍ 6 ഇടങ്ങളിലായും റെയ്ഡി നടന്നു. എക്‌സാലോജിക് ഓഫീസിലും ചില ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തി. തിരുവനന്തപുരത്തെ വാടക വീട്ടില്‍ പിണറായി വിജയന്‍ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയതും ഇഡി ഉദ്യോഗസ്ഥരെ അതിക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയതും.




