Advertisement

അട്ടപ്പാടി ശിശുമരണം; ഊരുകളില്‍ ക്യാമ്പ് ചെയ്ത് പരിശോധന, വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കും

By kcnchannel / October 27, 2026

തിരുവനന്തപുരം: അട്ടപ്പാടിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ശിശുമരണത്തില്‍ ഇടപെടലുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കും. ഡോക്ടര്‍മാര്‍ ഊരുകളില്‍ ക്യാമ്പ് ചെയ്തായിരിക്കും പരിശോധനകള്‍ നടത്തുക. അട്ടപ്പാടി ശിശുമരണം സംബന്ധിച്ച വിമര്‍ശനങ്ങളില്‍ വസ്തുതയുണ്ട്. ജനിക്കുമ്പോള്‍ തന്നെ ഹൃദയത്തിനും മറ്റുമുള്ള തകരാര്‍ മൂലമാണ് കുട്ടികള്‍ മരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തുന്ന ഹൃദയരാഗം പദ്ധതി ഇടുക്കി, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണ്. പദ്ധതി വിജയകരമായാല്‍ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. പാലിയേറ്റീവ് പരിചരണത്തെ പദ്ധതിയുമായി ബന്ധിപ്പിക്കും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള സംസ്ഥാനത്തെ മുഴുവന്‍ രോഗികളെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.