പാചക തൊഴിലാളി കുടുംബ സംഗമം നടത്തി

കാസറഗോഡ് :കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കാസറഗോഡ് മണ്ഡലം കമ്മിറ്റി കുടുംബ സംഗമംനടത്തി.

മൊഗ്രാല്‍ പുത്തൂര്‍ അഡ്രസ്സ് വില്ലയില്‍ നടന്ന പരിപാടിയില്‍
സ്വാഗത സംഘം രക്ഷാധികാരി അഷ്റഫ് കോട്ടക്കണ്ണി പതാക ഉയര്‍ത്തി.
മണ്ഡലം പ്രസിഡന്റ് റഫീഖ് കുന്നിലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ വി സി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറര്‍ നന്ദനന്‍ എം എ ചാലക്കുടി, സംസ്ഥാന വൈസ് പ്രസിഡന്റ് സൈനുദ്ധീന്‍ പടന്നക്കാട്, സംസ്ഥാന സെക്രട്ടറിമാരായ റഫീഖ് കൊയിലാണ്ടി, വി കെ ശശികുമാര്‍, അബ്ദുല്‍ സലാം പഴയങ്ങാടി, ഫസല്‍ ആലപ്പുഴ, മോഹന്‍ സി കുണ്ടംകുഴി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇബ്രാഹിം ഖലീല്‍ കുണ്ടാര്‍, കാസറഗോഡ് ജില്ല പ്രസിഡന്റ് പി കെ അബ്ദുല്‍ റസാഖ്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കല്ലുരവി, ട്രഷറര്‍ സൈദലവി തൃക്കരിപ്പൂര്‍, ജില്ല വൈസ് പ്രസിഡന്റ് മാരായ കുഞ്ഞഹമ്മദ് വെള്ളികോത്ത്, ഇ പി ബഷീര്‍ നെല്ലിക്കട്ട, അബ്ദുല്‍ സലാം കുമ്പള, മണ്ഡലം വൈസ് പ്രസിഡന്റ് മാരായ കരുണാകരന്‍ നായര്‍, മുഹമ്മദ് കാടമന, യുസുഫ് നെല്ലിക്കട്ട എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ മുഖ്യ അഥിതി കല്ലട്ര മാഹിന്‍ എം ല്‍ എക്കും,സംസ്ഥാന – ജില്ല ഭാരവഹികള്‍ക്കും സ്വീകരണവും, മെമ്പര്‍മാരുടെ മക്കളില്‍ 2025-26 ലെ ഡിഗ്രി,പ്ലസ് 2,എസ് എസ് ല്‍ സി പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കിക്കുകയും ചെയ്തു.

തുടര്‍ന്ന് സെലിബ്രിറ്റി ഷെഫ് ഷാന്‍,ജബ്ബാര്‍ പെര്‍ള, മുനീര്‍ ബീജന്തടുക, ഫിറോസ് എന്നിവരുടെ ഗാനമേളയും വിവിധ കല പരിപാടികളും നടത്തി.
തുടര്‍ന്ന് കാരുണ്യ ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമായി നടത്തിയ കൂപ്പണിന്റെ നറുക്കുടുപ്പ് നടത്തി.

മണ്ഡലം സെക്രട്ടറി താജുദ്ദിന്‍ നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു.
ട്രഷറര്‍ സിദ്ദിഖ് ബാലടുക്ക നന്ദി പറഞ്ഞു.

Scroll to Top