റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനില്‍ക്കുന്ന ഈ സൗഹൃദത്തിന് പുടിന്‍ നല്‍കിയ സംഭാവന വളരെ വലുതാണെന്നും മോദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റഷ്യയുമായി കപ്പല്‍ നിര്‍മ്മാണ കരാറുകളില്‍ ഇന്ത്യ ഒപ്പുവച്ചു. ആരോഗ്യം ഷിപ്പിംഗ് ഭക്ഷ്യമേഖലകളിലെ ധാരണപത്രം ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 2030 വരെ സാമ്പത്തിക സഹകരണ പദ്ധതി തയ്യാറാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇതിലൂടെ വ്യാപാരവും നിക്ഷേപവും സുസ്ഥിരമാക്കാന്‍ ശ്രമിക്കും. ഉച്ചകോടി വ്യവസായിക മേഖലയ്ക്ക് പുതിയ ശക്തി നല്‍കും. കയറ്റുമതി നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കും. കൃഷി വളം മേഖലകളിലെ സഹകരണം കര്‍ഷക ക്ഷേമത്തിന് ഗുണം ചെയ്യും. യൂറിയ ഉത്പാദനത്തില്‍ ഇന്ത്യ റഷ്യയുയുമായി സഹകരിക്കും. ഊര്‍ജ്ജസുരക്ഷ ഇന്ത്യ റഷ്യ ബന്ധത്തിലെ നിര്‍ണായക ഘടകം. എന്നാല്‍ ഇന്ത്യയും റഷ്യയും ശക്തിപ്പെട്ടു. കഴിഞ്ഞ എട്ടു പതിറ്റാണ്ടിനിടയില്‍ ലോകം മാറി.
ആകെ എട്ട് കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി അറിയിച്ചു. തൊഴില്‍, കുടിയേറ്റം എന്നിവയില്‍ രണ്ടു കരാറുകളില്‍ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ രാസവളം വാങ്ങുന്നതിലും ധാരണയായി. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്.
സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉല്‍പ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു. സൈനികേതര ആണവോര്‍ജ്ജ രംഗത്ത് സഹകരണം കൂട്ടും. റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ഇതിന് എല്ലാ സഹകരണവും നല്‍കാന്‍ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും മോദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയത് ഫലപ്രദമായ കൂടിക്കാഴ്ച യെന്ന് പുടിന്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ ആഗോള വെല്ലുവിളികള്‍ ചര്‍ച്ചയായി. ആഗോള പ്രാദേശിക വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് പുടിന്‍. ഇന്ത്യ യുറേഷ്യ സ്വതന്ത്ര വ്യാപാര കരാറിന് ആഹ്വാനം നല്‍കി പുടിന്‍. 2030 ഓടെ 100 ബില്യണ്‍ വ്യാപാരം ഇരുരാജ്യങ്ങളും തമ്മില്‍ ലക്ഷ്യം വയ്ക്കുന്നു.
മോദി തന്റെ സുഹൃത്ത് എന്ന് പുടിന്‍ പറഞ്ഞു. ഇന്ത്യയില്‍ പുതുതായി രണ്ടു കൗണ്‍സിലേറ്റുകള്‍ ഉദ്ഘാടനം ചെയ്യും.എണ്ണ കല്‍ക്കരി എന്നിവയുടെ വിശ്വസ്തനായ വിതരണക്കാരനാണ് റഷ്യ. ഇന്ത്യയ്ക്ക് തടസ്സമില്ലാതെ ഊര്‍ജ്ജവിതരണം ഉറപ്പാക്കാന്‍ റഷ്യ തയ്യാര്‍ എന്ന് പുടിന്‍ അറിയിച്ചു.ഇന്ത്യയ്ക്ക് ചെറു ന്യൂക്ലിയര്‍ റിയാക്ടര്‍ സാങ്കേതികവിദ്യയും റഷ്യ വാഗ്ദാനം ചെയ്തു.




