ഇന്ത്യയുടെ ബഹിരാകാശ മേഖലയില്‍ ചരിത്ര നേട്ടം, ഓരോ ഇന്ത്യക്കാരനും അഭിമാനം നല്‍കുന്നത്’: അഭിനന്ദനവുമായി പ്രധാനമന്ത്രി

ഐഎസ്ആര്‍ഒയും ഇന്ത്യന്‍ വ്യവസായ മേഖലയുമായുള്ള വളര്‍ന്നുവരുന്ന സഹകരണം അനിവാര്യമാണെന്ന് പറഞ്ഞ മോദി രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് കൂടുതല്‍ ശക്തിയും വ്യാപ്തിയും നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.
ദില്ലി: ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇന്ത്യയുടെ ബഹിരാകാശ മേഖലയില്‍ മറ്റൊരു ചരിത്രനേട്ടം’ എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ബഹിരാകാശ മേഖലയിലെ മികവ്, നൂതന സാങ്കേതികവിദ്യ, ശേഷി എന്നിവയുടെ തെളിവാണിത്. ഐഎസ്ആര്‍ഒയും ഇന്ത്യന്‍ വ്യവസായ മേഖലയുമായുള്ള വളര്‍ന്നുവരുന്ന സഹകരണം അനിവാര്യമാണെന്ന് പറഞ്ഞ മോദി രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് കൂടുതല്‍ ശക്തിയും വ്യാപ്തിയും നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. ഈ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

Scroll to Top