ഭൂഗര്‍ഭജല സംരക്ഷണവും പരിപാലനവും അനിവാര്യം: കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍

കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റെ (CGWB) കേരള റീജിയന്റെ ആഭിമുഖ്യത്തില്‍ ‘സുസ്ഥിര ഭൂഗര്‍ഭജല വികസനവും അക്വിഫര്‍ ബേസിന്‍ പരിപാലനവും’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാല സബര്‍മതി ഹാളില്‍ നടന്ന പരിശീലനം
കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ധു പി. ആല്‍ഗുര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. മണ്‍സൂണില്‍ ആവശ്യത്തിന് മഴ കിട്ടിയിട്ടും രൂക്ഷമായ കുടിവെള്ളക്ഷാമം കാരണം അക്കാദമിക കലണ്ടര്‍ പോലും മാറ്റിയെഴുതേണ്ട സാഹചര്യമാണ് കേന്ദ്ര സര്‍വകലാശാലയില്‍ നിലനില്‍ക്കുന്നതെന്നു കേന്ദ്രസര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന തേജസ്വിനി ഹില്‍സിലും കാസര്‍കോട് ജില്ലയിലും ശാശ്വതമായ ഭൂജലസംരക്ഷണത്തിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവംലബിക്കേണ്ടത് അനിവാര്യമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. സി.ജി.ഡബ്ല്യു.ബി കേരള റീജിയന്‍ ഡയറക്ടര്‍ ഡോ. ഡി. ജ്ഞാനസുന്ദര്‍ അധ്യക്ഷതവഹിച്ചു. സീനിയര്‍സയന്റിസ്റ്റ് എം. സന്താന സുബ്രഹ്‌മണി പരിപാടി അവതരിപ്പിച്ചു. കേരള കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം മേധാവി പ്രൊഫ. എ.വി സിജിന്‍ കുമാര്‍ സ്വാഗതവും അസോസിയേറ്റ് പ്രൊഫസര്‍ ഡോ കെ സന്ദീപ് നന്ദിയും പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭജല സംരക്ഷണം, തണ്ണീര്‍ത്തട വികസനം, കൃത്രിമ പുനരുപയോഗ സംവിധാനങ്ങള്‍ എന്നിവ താഴെത്തട്ടില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടാണ് ശില്പശാല ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് സി.ജി.ഡബ്ല്യു.ബി ശാസ്ത്രജ്ഞര്‍ വിവിധ വിഷയങ്ങളില്‍ സാങ്കേതിക സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ‘ആപ്ലിക്കേഷന്‍ ഓഫ് ഹൈ-ഫ്രീക്വന്‍സി ഹൈഡ്രോളിക് ഹെഡ് ഡാറ്റ ഇന്‍ അക്വിഫര്‍ ബേസിന്‍ മാനേജ്‌മെന്റ്’ എന്ന വിഷയത്തില്‍ റീജിയണല്‍ ഡയറക്ടര്‍. ഡി. ജ്ഞാനസുന്ദര്‍ മുഖ്യപ്രഭാഷണം നടത്തി. രണ്ടാമത്തെ സെഷനില്‍ അക്വിഫര്‍ മാനേജ്‌മെന്റ് സ്റ്റഡി – സ്പെഷ്യല്‍ റഫറന്‍സ് ടു കാസര്‍കോട് ഡിസ്ട്രിക്ട്’ എന്ന വിഷയത്തില്‍ സയന്റിസ്റ്റ് എം. സന്താന സുബ്രഹ്‌മണി വിഷയം അവതരിപ്പിച്ചു. മൂന്നാമത്തെ സെഷനില്‍ സ്യൂട്ടബിള്‍ മാനേജ്ഡ് അക്വിഫര്‍ റീചാര്‍ജ് (ങഅഞ) മെത്തേഡ്സ് ആന്‍ഡ് ദെയര്‍ ആപ്ലിക്കേഷന്‍ ഇന്‍ കാസര്‍ഗോഡ് ഡിസ്ട്രിക്ട്’ എന്ന വിഷയത്തില്‍ സയന്റിസ്റ്റ് ഡോ. വി അനീഷ് കുമാര്‍ വിഷയം അവതരിപ്പിച്ചു. കേരള കേന്ദ്ര സര്‍വകലാശാല ജിയോളജി വകുപ്പ് മുന്‍ തലവന്‍ ഡോ മുത്തുമണി സംസാരിച്ചു, കേന്ദ്രസര്‍ വ്യകലാശാലയ്ക്ക് പുറമേ ഗവ. കോളേജ് കാസര്‍ഗോഡിലെ ഗവേഷകരും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (MGNREGA) എന്‍ജിനീയര്‍മാരും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും ശില്പശാലയില്‍ പങ്കെടുത്തു. കാസര്‍കോട് ജില്ല നേരിടുന്ന രൂക്ഷമായ ഭൂജല ക്ഷാമത്തിന് ശാശ്വത പരിഹാര കാണുന്നതിന് വാട്ടര്‍ മാനേജ്‌മെന്റപ്ലാന്‍ യോഗം ചര്‍ച്ച ചെയ്തു.

Scroll to Top