14 ഫോറുകളും 7 സിക്‌സറുകളും അടങ്ങിയതായിരുന്നു സ്മൃതിയുടെ സെഞ്ചുറി. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായ നാല് കലണ്ടര്‍ വര്‍ഷങ്ങളില്‍ 500-ലധികം റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ താരമെന്ന ചരിത്ര നേട്ടം സ്മൃതി സ്വന്തമാക്കി.
ദുബായ്: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോംഗിനെ 137 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍ കടന്നു. ഓപ്പണര്‍ സ്മൃതി മന്ദാനയുടെ (64 പന്തില്‍ 124) സെഞ്ചുറിയുടെ കരുത്തിലാണ് ഗ്രൂപ്പ് എ-യിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ വന്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോംഗ് 56 റണ്‍സിന് ഓള്‍ ഔട്ടായി.
റെക്കോര്‍ഡ് നേട്ടവുമായി സ്മൃതി
14 ഫോറുകളും 7 സിക്‌സറുകളും അടങ്ങിയതായിരുന്നു സ്മൃതിയുടെ സെഞ്ചുറി. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായ നാല് കലണ്ടര്‍ വര്‍ഷങ്ങളില്‍ 500-ലധികം റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ താരമെന്ന ചരിത്ര നേട്ടം സ്മൃതി സ്വന്തമാക്കി. 2026-ല്‍ ഇതുവരെ കളിച്ച 16 മത്സരങ്ങളില്‍ നിന്ന് 579 റണ്‍സാണ് താരം നേടിയത്. 2018 (622 റണ്‍സ്), 2022 (594 റണ്‍സ്), 2024 (763 റണ്‍സ്) എന്നീ വര്‍ഷങ്ങളിലും സ്മൃതി 500-ലധികം റണ്‍സ് നേടിയിരുന്നു. ചമരി അത്തപ്പത്തു, ലോറ വോള്‍വാര്‍ട്ട്, ഈഷ ഓസ, ഷെഫാലി വര്‍മ്മ എന്നിവര്‍ മൂന്ന് വര്‍ഷങ്ങളില്‍ 500 റണ്‍സ് തികച്ചിട്ടുണ്ടെങ്കിലും നാല് വര്‍ഷങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന ഏക താരം സ്മൃതിയാണ്.
സെഞ്ചുറി നേട്ടത്തോടെ വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും സ്മൃതി സ്വന്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ പേരിലുള്ള 10,868 റണ്‍സ് എന്ന റെക്കോര്‍ഡാണ് സ്മൃതി മറികടന്നത്. ഇന്നലെ ഹോങ്കോംഗിനെതിരെ നേടിയ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്മൃതിയുടെ സെഞ്ചുറികളുടെ എണ്ണം 18 ആയി ഉയര്‍ന്നു. 17 സെഞ്ചുറികള്‍ വീതം നേടിയിരുന്ന ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മെഗ് ലാനിംഗ്, ദക്ഷിണാഫ്രിക്കന്‍ താരം ലോറ വോള്‍വാര്‍ട്ട് എന്നിവരെയാണ് സ്മൃതി പിന്നിലാക്കിയത്.
അതേസമയം, വനിതാ ടി20-യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഹോങ്കോംഗിന്റെ നതാഷ മൈല്‍സിന്റെ പേരിലാണ്. ഇന്ത്യക്കെതിരെ 27 പന്തില്‍ 15 റണ്‍സെടുത്ത നതാഷ 2026-ല്‍ 26 മത്സരങ്ങളില്‍ നിന്നായി 799 റണ്‍സ് നേടിയിട്ടുണ്ട്. യു.എ.ഇയുടെ ഈഷ ഓസ (2025-ല്‍ 779 റണ്‍സ്), ഹോങ്കോംഗിന്റെ യാസ്മിന്‍ ദാസ്വാനി (2026-ല്‍ 766 റണ്‍സ്) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.




