Home Kerala കേരളത്തിലേയ്ക്ക് ആദ്യമായി ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

കേരളത്തിലേയ്ക്ക് ആദ്യമായി ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

by KCN CHANNEL
0 comment

പാലക്കാട്: ഇന്ത്യയിലെ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ സര്‍വീസ് ശൃംഖലയില്‍ ഇടംനേടാന്‍ കേരളം. തമിഴ്നാട്ടില്‍ നിന്ന് നിലവിലുള്ള ഡബിള്‍ ഡെക്കര്‍ സര്‍വീസുകളില്‍ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി കഴിഞ്ഞിരുന്നു.
നിലവില്‍, ഉയര്‍ന്ന ശേഷിയുള്ള ഡബിള്‍ ഡെക്കര്‍ സര്‍വീസ് ഇല്ലാത്ത ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ചെയര്‍ കാര്‍ സര്‍വീസായ കെഎസ്ആര്‍ ബെംഗളൂരു-കോയമ്പത്തൂര്‍ ഉദയ് എക്‌സ്പ്രസാണ് കേരളത്തിലേയ്ക്ക് നീട്ടാന്‍ സാധ്യത കൂടുതല്‍. ഈ സര്‍വീസ് പാലക്കാട് വരെ നീട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. കോയമ്പത്തൂര്‍-പാലക്കാട് സെക്ഷനില്‍ നടന്ന ട്രയല്‍ റണ്ണില്‍ നിന്നുള്ള ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും കൂടുതല്‍ സാങ്കേതിക അനുമതികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തുക.

You may also like

Leave a Comment