ബദിയടുക്ക: അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫാ (സ)തങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ”മദീനാ പാഷന്‍ – ഇശ്ഖ് മജ്ലിസ് 2026” സെപ്റ്റംബര്‍ 14 തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെ ശൈഖുല്‍ ജാമിഅ ശൈഖുനാ ആലിക്കുട്ടി ഉസ്താദ് നഗര്‍, ചെര്‍ളടുക്കയില്‍ നടക്കും.
പരിപാടിയുടെ വിജയത്തിനായി നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ മുശാവറ അംഗം ഇ.പി. ഹംസത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷബീബ് ഫൈസി റബ്ബാനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുഹൈല്‍ റഹ്‌മാനി ആമുഖഭാഷണം നടത്തി.
മൂസ ഉസ്താദ്, സിദ്ദീഖ് ബെളിഞ്ചം, അന്‍വര്‍ തുപ്പക്കല്‍, ഖലീല്‍ ആലങ്കോല്‍, അബ്ദുല്‍ ഖാദര്‍ യമാനി, അബ്ദുല്‍ ഖാദര്‍ ബേര്‍ക്ക, മുഹിയുദ്ദീന്‍ അസ്ഹരി, ഹമീദ് ഹാജി ചെര്‍ളടുക്ക, ഹനീഫ് അല്‍ അമീന്‍, അലി മിയാടിപ്പള്ളം, ഇബ്രാഹിം പി.സി, ലത്തീഫ് പുണ്ടൂര്‍, കബീര്‍ നെല്ലിക്കട്ട, താജുദ്ദീന്‍, ഷംസുദ്ദീന്‍ ദാരിമി, സത്താര്‍ ബെര്‍ക്ക, ജുനൈദ് അസ്ഹരി, ആസിഫ് വിദ്യാഗിരി, ഷരീഫ് ഹനീഫി, സൈദ്, അഷറഫ് എ, മുഹമ്മദ് പി.സി, കബീര്‍ സ്റ്റോണ്‍, അബ്ദുല്‍ റഹ്‌മാന്‍ പേര്‍ള, അബ്ദുല്‍ ഖാദര്‍, ഹസൈനാര്‍, അഹ്‌മദ് സിനാന്‍, സക്കറിയ എന്നിവര്‍ സംബന്ധിച്ചു.
പ്രവാചക സ്‌നേഹത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഇശ്ഖ് മജ്ലിസിന്റെ വിജയത്തിനായി മേഖലാ കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ വരുന്നു.




