ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്‌മ അവകാശിക്ക് കൈമാറി

വൊര്‍ക്കാടി: ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി നടപ്പിലാക്കിയ എട്ട് ബൈത്തുറഹ്‌മ ഭവന നിര്‍മ്മാണ പദ്ധതിയിലെ എട്ടാമത്തെ വീട് വൊര്‍ക്കാടി പഞ്ചായത്തിലെ ധര്‍മ്മനഗറില്‍ അവകാശിക്ക് കൈമാറി. പ്രൗഢഗംഭീരമായ ചടങ്ങില്‍ പേസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പി എ മുഹമ്മദ് സല്‍മാന്‍ ഇബ്രാഹിം ആണ് താക്കോല്‍ദാനം നിര്‍വ്വഹിച്ചത്. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ബേരികെ അധ്യക്ഷത വഹിച്ചു. എ കെ എം അഷ്റഫ് എം എല്‍ എ ബൈത്തുറഹ്‌മ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ എട്ട് പഞ്ചായത്തുകളിലെയും ബൈത്തുറഹ്‌മ ഭവന നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിച്ച് അവകാശികള്‍ക്ക് കൈമാറിയ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയെ പി എ സല്‍മാന്‍ പ്രശംസിച്ചു. വെയിലും മഴയും കൊള്ളാതെ തല ചായ്ച്ചുറങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു പാട് ഭവന രഹിതര്‍ക്ക് വീടൊരുക്കി കൊടുത്ത കെ എം സി സി ലോകത്തിലെ മുഴുവന്‍ സാമൂഹ്യ സംഘടനകള്‍ക്കും മാതൃകയാണെന്ന് എ കെ എം അഷ്റഫ് എം എല്‍ എ പ്രസ്താവിച്ചു. മണ്ഡലം പരിധിയില്‍ മരണപ്പെട്ട ദുബൈ കെ എം സി സി യുടെ രണ്ട് വെല്‍ഫെയര്‍ സ്‌കീം അംഗങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള പത്ത് ലക്ഷം രൂപ വീതമുള്ള മരണാനന്തര സഹായം ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
വൊര്‍ക്കാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി ബി മജീദ് സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം അബ്ബാസ് മംഗല്‍പാടി, മണ്ഡലം പ്രസിഡന്റ് അസീസ് മരികെ, ജനറല്‍ സെക്രട്ടറി സയ്യിദ് ഹാദി തങ്ങള്‍, ട്രഷറര്‍ അബ്ദുള്ള മാഥേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില, നേതാക്കളായ പി. ബി. അബൂബക്കര്‍ പാത്തൂര്‍, മുസ്ലിം ലീഗ് വൊര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. മുഹമ്മദ്, വൊര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് ഉമര്‍ ബോര്‍ക്കള, എ കെ ആരിഫ്, ടി എം ഷുഹൈബ്, ഖാലിദ് എം പി, സെഡ് എ കയ്യാര്‍, ആസിഫ് കന്തല്‍, മജീദ് പച്ചമ്പള, സിദ്ദീഖ് ദണ്ഡഗോളി,
കെ. മുഹമ്മദ് അബ്ദുല്‍ മജീദ് ബി.എ., സിദ്ദീഖ് ബദിയാര്‍, ഹാരിസ് പാവൂര്‍, സുബൈര്‍ മാസ്റ്റര്‍, ജാഫര്‍ പാവൂര്‍, സമദ് പൊയ്യത്തബൈല്‍, സെഡ് എ മൊഗ്രാല്‍, മുംതാസ് സമീറ, ജില്ലാ പഞ്ചായത്തംഗം ഹര്‍ഷാദ് വൊര്‍ക്കാടി, കെ എം സി സി നേതാക്കളായ ഷാഫി പാറക്കട്ട, മുനീര്‍ ബേരിക, ജബ്ബാര്‍ ബൈദല, സിദ്ദീഖ് കയ്യാര്‍ ക്ലാസിക്, മൊയ്ദീന്‍ കണ്ണൂര്‍ പുത്തിഗെ, മുസ്തഫ പാനങ്കൈ, വി. വി. എം. അഷ്‌റഫ്, ആരിഫ് മീഞ്ച, ബഷീര്‍ ഉദ്യാവരം, മന്‍സൂര്‍ ആനക്കല്‍, മറ്റു നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വി വി എം അഷ്റഫ് പാവൂര്‍ നന്ദി പറഞ്ഞു.

Scroll to Top