‘ സേവന സന്നദ്ധമായ യുവത്വം സമൂഹത്തിന്റെ കരുത്ത്’ – മുനീര്‍ ഹാജി കമ്പാര്‍
ബെദിര : സെപ്തംബര്‍ 23, 24, 25 തീയതികളില്‍ കാസര്‍ഗോഡ് ജില്ലയില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ബെദിരയില്‍ ‘സമ്മേളനാരവം’ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി കമ്പാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
യുവത്വത്തിന്റെ ഊര്‍ജവും കര്‍മശേഷിയും സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കണമെന്നും സേവന സന്നദ്ധരായ യുവജനങ്ങളെ വളര്‍ത്തിയെടുക്കുക എന്നത് മുസ്ലിം യൂത്ത് ലീഗിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുനീര്‍ ഹാജി കമ്പാര്‍ പറഞ്ഞു. സമൂഹത്തിലെ വിവിധ മേഖലകളില്‍ യുവാക്കളുടെ ക്രിയാത്മകമായ ഇടപെടല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ക്കും അശരണര്‍ക്കും കൈത്താങ്ങാകുന്നതിനൊപ്പം ലഹരി ഉള്‍പ്പെടെയുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടും സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്ന യുവജന പ്രസ്ഥാനമായി യൂത്ത് ലീഗ് മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ജില്ലാ സമ്മേളനം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരുന്ന വലിയ മുന്നേറ്റമാക്കി മാറ്റുന്നതിന് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. ശാക്കിര്‍ ഇര്‍ഷാദി സ്വാഗതവും സിനാന്‍ ശിഹാബി പ്രാര്‍ത്ഥനയും നടത്തി. ഹൈദരാബാദ് AlKMCC ട്രഷററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശാക്കിര്‍ ഇര്‍ഷാദിക്ക് മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര ഉപഹാരം നല്‍കി.
പരിപാടിയില്‍ സി.എ. അബ്ദുല്ല കുഞ്ഞി ഹാജി ചാല, സജീര്‍ ബെദിര, ഹാരിസ് ബെദിര, ബി.എസ്. അബ്ദുല്ല, ബി.എം.സി. ബഷീര്‍, ഹാരിസ് ദുബൈ, റാസിഖ് ബി.എം.സി., അബ്ദുല്ല ചാല, സലാഹുദ്ദീന്‍ വലിയ വളപ്പില്‍, അബൂബക്കര്‍ ബെദിര, ആരിഫ് കരിപ്പൊടി, മുഹമ്മദ് മാണിമൂല, മൊയ്തീന്‍ ബി.എം., ഖാസിം ചാല, മജീദ് ബെദിര, സലാം പട്ടില വളപ്പില്‍, താജുദ്ദീന്‍ ബംബ്രാണ, നിഹാല്‍ ബെദിര, നൗശാദ് ബി.എം.സി., അബ്ദുല്ല ബി.എം.സി., മുഹമ്മദ് പടുപ്പില്‍, മുനീര്‍ ബെദിര, ഹസീബ് ബെദിര, റാഷിദ് ബി.എം.സി., ഖാലീദ് ബെദിര, അബ്ദു റശീദ് ടി.വി. സ്റ്റേഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




