ദുബൈ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ മാനവരാശിക്ക് സമ്മാനിച്ച കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ സന്ദേശം ജീവിതത്തിന്റെ ഭാഗമാക്കാന്‍ നമുക്ക് സാധിക്കണം എന്ന് ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി പറഞ്ഞു.
യു.എ.ഇ പാടലടുക്ക ഖിളര്‍ ജമാഅത്ത് കമ്മിറ്റി ദുബൈയില്‍ സംഘടിപ്പിച്ച ‘മീലാദ് വസന്തം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും സഹിഷ്ണുതയും വളര്‍ത്തുന്നതാണ് പ്രവാചക ജീവിതത്തിന്റെ പ്രധാന സന്ദേശങ്ങളിലൊന്നെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അകല്‍ച്ചകള്‍ക്കും അസഹിഷ്ണുതകള്‍ക്കും പരിഹാരം പ്രവാചകന്‍ പഠിപ്പിച്ച മാനവിക മൂല്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെയാണെന്നും
നബിയുടെ ജീവിതവും സന്ദേശവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അവരില്‍ ധാര്‍മികവും മാനവികവുമായ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ഇത്തരം മീലാദ് പരിപാടികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും സലാം കന്യപ്പാടി പറഞ്ഞു.
യു.എ.ഇ പാടലടുക്ക ഖിളര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി മുഹമ്മദ് കുഞ്ഞി ടി.എം. പാടലടുക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.കെ. നൗഷാദ് സ്വാഗതം പറഞ്ഞു.
ഹാഫിസ് ഇല്യാസ് സഖാഫി പാടലടുക്ക ഉല്‍ബോധന പ്രസംഗം നടത്തി. അബ്ദുറഹ്‌മാന്‍ സഖാഫി മുന്നൂര്‍ മീലാദ് സന്ദേശം കൈമാറി. ഇഷ്ഫാഖ് കെ.എച്ച്., ഇര്‍ഷാദ് അര്‍ഷാദി, ജുനൈദ് എന്നിവര്‍ മദ്ഹ് ഗാനാലാപനം നടത്തി.
ആദില്‍ ഷെയ്ഖ് ഉപ്പള ഇശ്ഖ് മജ്‌ലിസിന് നേതൃത്വം നല്‍കി
സലാം പാടലടുക്ക, നുഫൈല്‍ , ഷഫീഖ്, രിഫാഇ ടിംബര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി..
യു.എ.ഇ പാടലടുക്ക ഖിളര്‍ ജമാഅത്ത് വൈസ് പ്രസിഡന്റ് ഹൈദര്‍ പടലടുക്ക നന്ദി പറഞ്ഞു
യു.എ.ഇ പാടലടുക്ക ഖിളര്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും വളരെ വിപുലമായ രീതിയില്‍ നബിദിന പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നതായും, പ്രവാചക സ്‌നേഹവും മാനവിക മൂല്യങ്ങളും സമൂഹത്തില്‍ കൂടുതല്‍ ശക്തമായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു




