കാസര്‍കോട്: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനാചരണവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. പ്രമുഖ കവയിത്രിയും മാതൃഭൂമി സീഡ് അവാര്‍ഡ് ജേതാവുമായ റിട്ടയേര്‍ഡ് അധ്യാപിക കെ.പി. ലേഖ ടീച്ചറെ ചടങ്ങില്‍ ആദരിച്ചു.
സമൂഹത്തെ നന്മയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് അധ്യാപകരെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഡിവൈ.എസ്.പി. ഉത്തംദാസ് അഭിപ്രായപ്പെട്ടു. നമ്മുടെ ബാല്യങ്ങളെയും കൗമാരങ്ങളെയും നല്ലൊരു നാളെയ്ക്കായി വാര്‍ത്തെടുക്കുന്ന അധ്യാപകരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോ ബി.ആര്‍.ക്യു.വില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ഷാഫി നാലപ്പാട് ലേഖ ടീച്ചര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു.
ചടങ്ങില്‍ ജലീല്‍ മുഹമ്മദ്, ഫാറൂഖ് കാസിമി, ഷരീഫ് കാപ്പില്‍, മജീദ് ബെണ്ടിച്ചാല്‍, സുനൈഫ് എംഎഎച്., എം.പി. അബ്ദുല്‍ നാസര്‍, പി.ബി. സല്ലു, ആസിഫ് ടി.എ., സി.എല്‍ റഷീദ്, ഷാഫി പാറക്കട്ട, എം.ടി സുബൈര്‍, ഷിഹാബ് തോരവളപ്പില്‍, അഷ്‌റഫ് ഐവ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും ട്രഷറര്‍ ഡോ. സി.ടി. മുസ്തഫ നന്ദിയും പറഞ്ഞു.




