ദാറുല്‍ ഹുനഫ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയപ്പും നവാഗതര്‍ക്ക് പ്രവേശനോത്സവം നടന്നു.
കാസര്‍കോട് നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള ദാറുല്‍ ഹുനഫ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നവാഗത വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനോത്സവവും ഹിഫ്‌ള് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയയപ്പും നല്‍കി. നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖത്തീബ് ജി എസ് അബ്ദുറഹ്‌മാന്‍ മദനി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഹാഫിള് ഷറഫുദ്ദീന്‍ മള്ഹരി പ്രാര്‍ത്ഥന നടത്തി. പ്രസിഡന്റ് മുനീര്‍ ബിസ്മില്ല അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുസമ്മില്‍ ടി എച്ച് സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഒമാന്‍ ഹാജി, വൈസ് പ്രസിഡണ്ട് ലത്തീഫ് കോട്ട്., മുസ്തഫ ബീച്ച്, മുഹമ്മദലി ടവര്‍, കോളേജ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. കോളേജ് സെക്രട്ടറി സമീര്‍ ആമസോണിക്സ് നന്ദി പറഞ്ഞു
യാത്രയയപ്പും നവാഗതര്‍ക്ക് പ്രവേശനോത്സവം നടന്നു
45