സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകള്‍ കുറയുന്നില്ല

പ്രതിദിന രോഗികള്‍ പതിനായിരത്തിന് മുകളില്‍, ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണവും ഉയര്‍ന്നു

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികളെന്നാണ് കണക്ക്. ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികളെന്നാണ് കണക്ക്. ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. ചൊവാഴ്ച മാത്രം 147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വിദ്യാലയങ്ങളിലും പനി കണക്ക് ഉയര്‍ന്നു. രോഗികള്‍ കൂടുതലും പാലക്കാട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Scroll to Top