ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് (എം.ഐ.സി) ആര്‍ട്‌സ് ഫെസ്റ്റിന്റെ പ്രമേയവും ഔദ്യോഗിക പോസ്റ്ററും പ്രകാശനം ചെയ്തു. ‘ഖദ്ര്‍’ എന്ന തലക്കെട്ടിലാണ് ഈ വര്‍ഷത്തെ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ‘കഥകള്‍ എങ്ങനെയാണ് മനുഷ്യ സ്വത്വത്തെ രൂപപ്പെടുത്തുന്നത്’ എന്ന ആശയത്തെ മുന്‍നിര്‍ത്തി, പ്രത്യേകിച്ച് കാസര്‍ഗോഡ് ജില്ലയിലെ മുസ്ലിം പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും അടയാളപ്പെടുത്തുന്നതാണ് ഇത്തവണത്തെ പ്രമേയം.
എം ഐ സി ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി പ്രമേയ പ്രകാശനം നിര്‍വഹിച്ചു. ഫെസ്റ്റിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം എം.ഐ.സി സീനിയര്‍ വൈസ് പ്രസിഡന്റ് ബെര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗം ചെങ്ങള അബ്ദുല്ല ഫൈസിക്ക് നല്‍കി നിര്‍വഹിച്ചു.
ചടങ്ങില്‍ സമസ്ഥ കാസറഗോഡ് ജില്ല കാര്യദര്‍ശി സിദ്ദിഖ് നദ്വി ചേരൂര്‍, എം.ഐ.സി വൈസ് പ്രസിഡന്റ് മല്ലം സുലൈമാന്‍ ഹാജി, ജോയിന്റ് സെക്രട്ടറി ഇ. അബൂബക്കര്‍ ഹാജി, പ്രവര്‍ത്തക സമിതി അംഗങ്ങളായ അബ്ദുല്‍ ഖാദര്‍ മൗലവി മേനംകോട്, ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി, കുന്നില്‍ അബ്ബാസ് ഹാജി, ബി.യു. അബ്ദുറഹ്‌മാന്‍ ഹാജി, ടി.ഡി. ഹസന്‍ കുഞ്ഞി, അര്‍ഷദുല്‍ ഉലൂം ദഅവ കോളേജ് പ്രിന്‍സിപ്പല്‍ അലി ദാരിമി, ദാറുല്‍ ഇര്‍ഷാദ് വൈസ് പ്രിന്‍സിപ്പല്‍ ഇര്‍ഷാദ് ഹുദവി, അബ്ദുള്ള അര്‍ഷദി, സ്വാദിഖ് ഹുദവി, അസ്ലം അര്‍ഷദി തുടങ്ങിയവരും അധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും പങ്കെടുത്തു.
കാസര്‍ഗോഡിന്റെ മുസ്ലിം സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും തനിമ വിളിച്ചോതുന്ന വിവിധ സര്‍ഗാത്മക പരിപാടികളും മത്സരങ്ങളും വരും ദിവസങ്ങളില്‍ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും




