ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹിന്റെ മൃതദേഹമാണ് കണ്ടെത്തിയത് .
ഷിറിയ പുഴയില്‍ റെയ്ഡിനെത്തിയ കോസ്റ്റല്‍ പൊലീസിനെ കണ്ട് തോണി ഉപേക്ഷിച്ച്
പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇബ്രാഹിമിനെ കാണാതായത്.
റെയ്ഡിനെത്തിയ പൊലീസിനെ കണ്ട് തോണിയില്‍ നിന്ന് പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം നാലാം നാള്‍ കണ്ടെത്തി. ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹിമിന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ ഷിറിയ അഴിമുഖത്ത് കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് സമീപം പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
രക്ഷാപ്രവര്‍ത്തനത്തിനായി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും സ്ഥലത്ത് എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. വിവരത്തെ തുടര്‍ന്ന് കുമ്പള കോസ്റ്റല്‍ പൊലീസ്
സ്ഥലത്തെത്തി. മൃതദേഹം കുമ്പള സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് പുഴയില്‍ ചാടിയ ഇബ്രാഹിമിനെ കാണാതായത്. ഷിറിയ പുഴയില്‍ റെയ്ഡിന് എത്തിയ കോസ്റ്റല്‍ പൊലീസിനെ കണ്ട് തോണി ഉപേക്ഷിച്ച് പുഴയില്‍ ചാടുകയായിരുന്നു. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. ഇബ്രാഹിമിനെ രക്ഷപ്പെടുത്താന്‍ കോസ്റ്റല്‍ പൊലീസും കുമ്പള പൊലീസും മത്സ്യത്തൊഴിലാളികളും കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ആരിക്കാടി കടവത്തെ അബ്ദുല്‍ ഖാദറിന്റെയും സൈനബയുടെയും മകനാണ് ഇബ്രാഹിം.
ഹനീഫ, മുനീര്‍, ഷംസീര്‍, ഫൗസിയ, സൗദ എന്നിവര്‍
സഹോദരങ്ങള്‍.
ഷിറിയ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.




