ഒക്ടോബര്‍ 2: കാസര്‍കോട് നഗരസഭയില്‍ സ്വച്ഛതാ ഹി സേവ, കൈയ്യോടു കൈ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ലോഗൊ പ്രകാശനം ചെയ്തു

കാസര്‍കോട്:
കാസര്‍കോട് നഗരസഭ ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് 2026 സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ നീണ്ട് നില്‍ക്കുന്ന സ്വച്ഛതാ ഹി സേവ, കൈയ്യോടു കൈ എന്ന സന്ദേശത്തോടെ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ലോഗൊ പ്രകാശനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെഹറുന്നിസ ഹമീദ്, നഗരസഭ കൗണ്‍സിലര്‍ ഫിറോസ് അടുക്കത്ത്ബയല്‍, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂധനന്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ട്രാഫിക്ക് പോലീസ്, തെരുവോര കച്ചവട സമിതി ഭരവാഹികള്‍, കച്ചവടക്കാര്‍ മുതലായ സമൂഹത്തിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുത്തു.

Scroll to Top