പെരുമ്പള ഗവണ്മെന്റ് എല്‍. പി. സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു


പെരുമ്പള :പെരുമ്പള ഗവണ്മെന്റ് എല്‍. പി. സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.പ്രശസ്ത സിനിമതാരവും സ്റ്റാര്‍ മാജിക് ഫെയിമുമായ ശ്രീവിദ്യ മുല്ലച്ചേരി കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ H. M രാധാമണി ടീച്ചര്‍ സ്വാഗതം പറഞ്ഞു.പി. ടി. എ പ്രസിഡണ്ട് മുഹമ്മദ് റിഫാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മദര്‍ പി. ടി. എ പ്രസിഡന്റ് ശ്രീമതി അനുഷ, വൈസ് പ്രസിഡന്റ് ആതിര, എസ്. എം. സി അംഗങ്ങലളായ ശ്രീമതി ഗീത ടീച്ചര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സീനിയര്‍ അധ്യാപിക ശ്രീമതി ദേവു തമ്പി ടീച്ചര്‍ ചടങ്ങിന് നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ മത്സരങ്ങള്‍ അരങ്ങേറി.
സ്‌കൂളില്‍

Scroll to Top