കാസര്‍കോട് ഗവ: മുസ്ലീം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ’75 മേറ്റ്‌സി’ ന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 25/04/25 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കേരളത്തിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും അഖിലേന്ത്യാ കിഡ്‌നി ഫെഡറേഷന്റെ ചെയര്‍മാനുമായ റെ. ഫാദര്‍ ഡേവിസ് ചിറമേല്‍ നിര്‍വ്വഹിക്കുന്നു. 75 മേറ്റ്‌സ് ചെയര്‍മാന്‍ ശാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിക്കും.
സ്ഥലം: ആര്‍. കെ. മാള്‍, കോട്ടേക്കണ്ണി റോഡ്, കാസര്‍കോട് (പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം).
ചടങ്ങില്‍ കാസര്‍കോട് ഡി.വൈ.എസ് പി. സി. കെ സുനില്‍കുമാര്‍ മുഖ്യ അതിഥി ആയിരിക്കും. പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണനും ചിന്തകനും കേന്ദ്ര സര്‍വ്വകലാശാല കാസര്‍കോട് വിദ്യാഭ്യാസ വിഭാഗത്തിന്റെ തലവനുമായ ഡോക്ടര്‍ മുഹമ്മദ് ഉണ്ണി എന്ന മുസ്തഫ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ വ്യവസായിയും കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭ വ്യക്തിത്വമായ യഹിയ തളങ്കര, പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ടി.എ ഷാഫി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിലായി കാസര്‍ഗോഡിന്റെ സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, ആരോഗ്യ മേഖലകളില്‍ ജനോപകാരപ്രദമായ നിരവധി പദ്ധതികളുമായി സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഒരു കൂട്ടായ്മയാണ് 75 മേറ്റ്‌സ്’ ആരോഗ്യരംഗത്ത് രണ്ട് ഘട്ടങ്ങളിലായി കാസര്‍കോട്ട് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ പതിനായിരത്തോളം നിര്‍ദ്ധനരായ രോഗികള്‍ക്ക് നേരിട്ട് സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കി. സര്‍ജറിയടക്കമുള്ള തുടര്‍ ചികിത്സകള്‍ക്കാക്കുള്ള സംവിധാനവും ഏര്‍പ്പെടുത്തി.
കാസര്‍കോടിനെ പരിസ്ഥിതി സൗഹൃദ നഗരമാക്കി മാറ്റാനുള്ള ‘ഗ്രീന്‍ കാസര്‍കോട്’ പദ്ധതി രണ്ട് ഘട്ടങ്ങളിലായി വിജയകരമായി പൂര്‍ത്തിയാക്കി. കെ.എസ്.ടി.പി റോഡില്‍ റോഡിന് ഇരു വശങ്ങളിലുമായി 12 കിലോ മീറ്റര്‍ ദൂരത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു. കാസര്‍ ക്കോട്ടും പരിസര പ്രദേശങ്ങളിലമുള്ള വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനുകളിലും ആരാധനാലയങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. 75 മേറ്റ്‌സ് അംഗങ്ങളുടെ വീടുകളിലും പഠിപ്പിച്ച അധ്യാപകരുടെ വീടുകളിലും വൃക്ഷത്തൈകള്‍ നട്ടു പടിപ്പിച്ചു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും സാമ്പത്തിക സഹായവും പഠനോപകരണങ്ങളും നല്‍കി പഠനത്തെ പ്രോത്സാഹിപ്പിച്ചു, പ്രത്യേകിച്ച്, കോവിഡ് കാലത്ത് മൊബൈല്‍ ഫോണ്‍ ഒരു പഠന മാധ്യമമായപ്പോള്‍ സാമ്പത്തികമായ കാരണത്താല്‍ ഫോണ്‍ സ്വന്തമാക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ഫോണ്‍ ലഭ്യമാക്കി നിര്‍ബാധം പoനം തുടരാന്‍ സഹായിച്ചു.
നിര്‍ധനരായ രോഗികള്‍ക്കും വയോധികര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ ഒരു സൗജന്യ ആംബുലന്‍സിന്റെ സേവനം ലഭിക്കാന്‍ തളങ്കര ദീനാര്‍ ഐക്യവേദിക്ക് ആംബുലന്‍സ് കൈമാറി.
.പൂര്‍വ വിദ്യാലയമായ മുസ്ലിം ഹൈസ്‌കൂളില്‍ സര്‍ക്കാര്‍ ആധുനിക ഹൈടെക് കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ മൂന്നു ക്ലാസ് മുറികള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ ഒരുക്കിക്കൊടുത്തു.
ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക പ്രയാസം നേരിട്ട നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.ബി.എസ് അടക്കമുള്ള കോളേജുകളില്‍ പഠനസൗകര്യം ഏര്‍പ്പെടുത്തി.
കൂട്ടായ്മയുടെ രൂപീകരണം മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന 75 മേറ്റ്‌സിന്റെ ‘ചാരിറ്റി വിംഗ്’ നിര്‍ധനരുടെ ആശാകേന്ദ്രമായി ഇപ്പോഴും തുടര്‍ന്നു വരുന്നു.
കേരളത്തെ പിടിച്ചു കുലുക്കിയ പ്രകൃതിദുരന്തത്തില്‍ ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച വയനാട്ടില്‍, ’75 മേറ്റ്‌സ് റെസ്‌ക്യൂ ടീം’ രൂപീകരിച്ച് ഒരാഴ്ചയോളം അവിടെ തങ്ങി സമ്പൂര്‍ണ്ണ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ദുരിതം അനുഭവിച്ചവരെ കണ്ടെത്തി സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു.
കേരളത്തിലെ യുവതലമുറയെ കാര്‍ന്നുതിന്നുന്ന ലഹരി ഉപയോഗത്തിനെതിരെ മറ്റ് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നിരവധി ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു. പ്രത്യേകിച്ച് ജനമൈത്രി, എന്‍.എസ്.എസ് തുടങ്ങിയവയുടെ കീഴില്‍ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിനില്‍ സജീവമായി സഹകരിച്ചു.
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പാലിയേറ്റീവ് സൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. രോഗികള്‍ക്ക് ഭക്ഷണസാമഗ്രികള്‍ വിതരണം ചെയ്തു.
75 മെയ്‌സിന്റെ ഒരുമയുടെയും ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി നിരവധി സംഗമങ്ങള്‍ സംഘടിപ്പിക്കുകയും കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധങ്ങളായ കലാപരിപാടികള്‍ സംഘടിപ്പിച്ച് ആസ്വദിക്കുകയും ആഹ്ലാദം പങ്കിടുകയും ചെയ്തു. കൂടാതെ ഡല്‍ഹി, വിദേശ രാജ്യമായ മലേഷ്യ എന്നിവിടങ്ങളിലേക്ക് കുടുംബാംഗങ്ങള്‍ സഹിതം ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കുകയുമുണ്ടായി.
-ടീം 75 മേറ്റ്‌സ്.
: 75 മേറ്റ്‌സിന്റെ 50 വര്‍ഷത്തെ ചരിത്രവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ചിത്രീകരിക്കും
.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍
എം എ ലത്തീഫ് (പ്രോഗ്രാം കണ്‍വീനര്‍)
എം എ അഹമ്മദ് (ട്രഷറര്‍)
പി എം കബീര്‍ (മീഡിയ കോഓഡിനേറ്റര്‍)
പി എ മജീദ് (കണ്‍വീനര്‍)
എ പി മുഹമ്മദ് കുഞ്ഞി
പി എ മുഹമ്മദ് കുഞ്ഞി
സി എം മുസ്തഫ
കെ കെ സുലൈമാന്‍
ബി യു അബ്ദുല്ല
എച്ച് ഷുക്കൂര്‍
മൊയ്തീന്‍ അങ്കോല
ടി എ മജീദ്