കാസര്‍കോട്് : അസോസിയേഷന്‍ ഓഫ് അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോട്് ചാപ്റ്റര്‍ 2025- 26 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയുടെ ഇന്‍സ്റ്റലേഷന്‍ മെയ് ഒന്‍പതിന് വിന്‍ ടച്ച് മാന്യ റിസോര്‍ട്ടില്‍ വച്ച് നടക്കും.
നൗഷാദ് ബായിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമീര്‍ ആമസോണിക്‌സ് സ്വാഗതവും രമേശ് കല്പക നന്ദിയും പറഞ്ഞു
ചുരുങ്ങിയ കാലയളവില്‍ ജില്ലയിലെ മികച്ച ക്ലബ്ബായി കൊണ്ട് മൂന്നാം വര്‍ഷവും തുടരുന്ന അല യന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു ക്ലബ്ബുകളെ അപേക്ഷിച്ചു ശ്രദ്ധേയമാണ്. മുസ്തഫ ബി ആര്‍ ക്യൂ നാസര്‍ എസ് എം ലീന്‍. മിര്‍ഷാദ് ചെര്‍ക്കള ഹനീഫ് പി എം. സിറാജുദ്ദീന്‍ മുജാഹിദ്. ഷെരീഫ് കാപ്പില്‍. തുടങ്ങിയവരും ചൊവ്വാഴ്ച വൈകുന്നേരം KL 14 സിംഗേര്‍സ് ക്ലബ്ബില്‍ വെച്ച് നടന്ന മീറ്റിംഗില്‍ പങ്കെടുത്തു. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ മേഖലകളിലേക്ക് എത്തിക്കുന്നതിനു വേണ്ടി ഭാരവാഹികള്‍ മുന്നിട്ടിറങ്ങണമെന്നും നിയുക്തസെക്രട്ടറി മുസ്തഫ അഭിപ്രായപ്പെട്ടു. സാമൂഹ്യ സാംസ്‌കാരിക വിവിധ മേഖലകളില്‍ നാലുവര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബ് ഇപ്പോള്‍ കാസര്‍കോട് ചാപ്റ്റര്‍ വനിതാ വിങ്ങും, യൂത്ത് വിങ്ങും ആരംഭിക്കുന്നതോടൊപ്പം ഇന്‍സ്റ്റലേഷനും ഒന്നിച്ച് നടക്കുന്നതായിരിക്കും എന്ന് ക്ലബ്ബ് നിയുക്തപ്രസിഡണ്ട് അറിയിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് അവാര്‍ഡ്, ആദരിക്കല്‍ ചടങ്ങ്, കൂടാതെ കലാപരിപാടികള്‍ തുടങ്ങിയവ നടത്തപ്പെടുന്നതാണ്