നായന്മാര്‍മൂല: ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയില്‍ സംഘടിപ്പിക്കുന്ന ”അത്ലറ്റിക്ക 2026” വാര്‍ഷിക കായികമേളയ്ക്ക് വര്‍ണ്ണാഭമായ തുടക്കം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ വിവിധ കായിക ഇനങ്ങളിലായി വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.
കായികമേളയുടെ ഭാഗമായി മാര്‍ച്ച് പാസ്റ്റും കായിക പ്രതിജ്ഞയും നടന്നു .
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്ല കുഞ്ഞി കെ അധ്യക്ഷത വഹിച്ചു.മാനേജര്‍ എം. അബ്ദുള്ള ഹാജി പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ റഫീക് എം.എ ഉത്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഷുക്കൂര്‍, റംല കല്‍പക,ടി. ശ്രീവിദ്യ,സജിത്ത് ബാബു,സംസാരിച്ചു. സ്‌കൂള്‍ ഗുസ്തി ടീം പരിശീലകന്‍ അബ്ദുല്‍ ഷുക്കൂര്‍, മുന്‍ കായിക അധ്യാപിക പ്രജിത പ്രമോദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ വൈശാഖ് എ നന്ദിയും പറഞ്ഞു .
ടി ഐ എച് എസ് എസ് നായന്മാര്‍മൂല സ്‌കൂള്‍ കായികമേളയ്ക്ക് വര്‍ണ്ണാഭമായ തുടക്കം




