ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല കമ്മിറ്റി 2026 ജനുവരി 4 ഞായറാഴ്ച്ച സംഘടിപ്പിക്കുന്ന ‘We Kasrodian 2026’കാസറഗോഡ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു

ഫുജൈറ: ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല കമ്മിറ്റി 2026 ജനുവരി 4 ന് ഞായറാഴ്ച സംഘടിപ്പിക്കുന്ന ‘We Kasrodian 2026’കാസറഗോഡ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ബാഹുമാമാനപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ ഫുജൈറ കെഎംസിസി കാസറഗോ ജില്ല പ്രസിഡന്റ് അയ്യുബ് കല്ലങ്കൈക്ക് കൈമാറി. യു എ ഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്‌മാന്‍ , ഫുജൈറ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ആലംപാടി , ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല ജനറല്‍ സെക്രട്ടറി ഹനീഫ് കൊക്കച്ചാല്‍ , ട്രഷറര്‍ സാജിദ് കളനാട് , വൈസ് പ്രസിഡന്റ് റൗഫ് കാസി ആലംപാടി , ജോയിന്റ് സെക്രെട്ടറിമാരായ അന്‍സാരി കൊല്ലമ്പാടി , സിദ്ദീഖ് കുമ്പള , ഷബീര്‍ അര്‍ജാല്‍ മറ്റു നേതാക്കളായ ഉനൈസ് ചന്തെര , ഹബീബ് കണ്ണൂര്‍ തുടങ്ങിയ കെഎംസിസി നേതാക്കളും പ്രവത്തകരും ചടങ്ങില്‍ സംബന്ധിച്ചു .

Scroll to Top