മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കാസര്‍ഗോഡ് ഷോറൂമില്‍,’LYARA’ ജ്വല്ലറി കളക്ഷന്‍ ലോഞ്ച് ചെയ്തു.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കാസര്‍ഗോഡ് ഷോറൂമില്‍, ഇന്ത്യന്‍ പാരമ്പര്യത്തിന്റെ കാലാതീതമായ സൗന്ദര്യവും രാജകീയ പ്രൗഢിയും സമന്വയിപ്പിക്കുന്ന ‘LYARA’ ജ്വല്ലറി കളക്ഷന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

പ്രശസ്ത മലയാളം സീരിയല്‍ താരം ടെസ മറിയ ചടങ്ങില്‍ ‘LYARA’ കളക്ഷന്‍ അവതരിപ്പിച്ച് ഔദ്യോഗിക ലോഞ്ച് നിര്‍വഹിച്ചു.

ഇന്ത്യന്‍ പാരമ്പര്യ ആഭരണകലയുടെ സമ്പന്നമായ പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ആധുനിക സൗന്ദര്യബോധത്തോടൊപ്പം രാജകീയ ഭാവം പകരുന്ന ഡിസൈനുകളാണ് LYARA കളക്ഷന്റെ സവിശേഷത.

ലോഞ്ച് ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കാസര്‍ഗോഡ് ഡെപ്യൂട്ടി ഷോറൂം ഹെഡ് പി. ചന്ദ്രശേഖരന്‍ നായര്‍, അസിസ്റ്റന്റ് ഷോറൂം ഹെഡ് സല്‍മാന്‍ എം.പി., അസിസ്റ്റന്റ് മാനേജര്‍ (സെയില്‍സ് & സര്‍വീസസ്) അബ്ദുല്‍ ജമാല്‍ കെ.എ., മാര്‍ക്കറ്റിംഗ് മാനേജര്‍ മനോജ് കുമാര്‍ കെ. എന്നിവര്‍ സന്നിഹിതരായി.

Scroll to Top