എംഎസ്എസ് പതാകദിനം ആചരിച്ചു

കാസര്‍ഗോഡ്: മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ (എംഎസ്എസ്) 46-ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പതാകദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് ജലീല്‍ മുഹമ്മദ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.

എംഎസ്എസ് ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെമ്മനാട് മുഖ്യാതിഥിയായി. സെപ്റ്റംബര്‍ 26, 27 തീയതികളില്‍ കോഴിക്കോട് നടക്കുന്ന എംഎസ്എസ് സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

യൂണിറ്റ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി നാസര്‍ ലീന്‍.മുഹമ്മദ് വെല്‍ക്കം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ മുബാറക്ക് അബു നന്ദി പറഞ്ഞു. റഹ്‌മാന്‍ തെരുവത്ത് ഉള്‍പ്പെടെയുള്ള എംഎസ്എസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

Scroll to Top