രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: തുടര്‍ച്ചയായ നാല് ദിവസം സേവനങ്ങള്‍ തടസ്സപ്പെട്ടേക്കാം

വിനായക ചതുര്‍ത്ഥി പ്രമാണിച്ച് സെപ്റ്റംബര്‍ 14-ന് ചില സംസ്ഥാനങ്ങളില്‍ ബാങ്ക് അവധിയാണ്

അഞ്ചുദിവസത്തെ പ്രവൃത്തിദിനവും മറ്റ് പെന്‍ഷന്‍ ആവശ്യങ്ങളും ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. ഇത് വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ഈ മാസാവസാനം മറ്റൊരു പണിമുടക്ക് കൂടി നടത്താന്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യത
ബാങ്ക് ശാഖകളിലെ പണമിടപാടുകളെയും നിക്ഷേപങ്ങളെയും പണിമുടക്ക് ബാധിച്ചേക്കാം. സെപ്റ്റംബര്‍ 11 വെള്ളിയാഴ്ചയായതിനാലും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങള്‍ (രണ്ടാം ശനിയും ഞായറും) ബാങ്ക് അവധിയായതിനാലും പലയിടങ്ങളിലും തുടര്‍ച്ചയായി നാല് ദിവസം സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. വിനായക ചതുര്‍ത്ഥി പ്രമാണിച്ച് സെപ്റ്റംബര്‍ 14-ന് ചില സംസ്ഥാനങ്ങളില്‍ ബാങ്ക് അവധിയാണ്.
പൊതുമേഖലാ ബാങ്കുകള്‍ സേവനങ്ങളില്‍ തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും പണിമുടക്ക് മൂലം സേവനങ്ങള്‍ തടസ്സപ്പെട്ടേക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Scroll to Top