കാസര്‍കോട് : ലാപ്രോസ്‌കോപ്പിക് പൈലോപ്ലാസ്റ്റി എന്ന താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ രണ്ടുമാസം മാത്രം പ്രായമുള്ള കുട്ടിയുടെ വൃക്കയും മൂത്രനാളിക്കും ഇടയിലുള്ള ജംഗ്ഷനിലെ തടസ്സം വിജയകരമായി നീക്കം ചെയ്തു .
മംഗലാപുരത്തെ സീനിയര്‍ യൂറോളജിസ്റ്റും കാസര്‍കോട് ഡയാ ലൈഫ് ഡയബറ്റിസ് ആന്‍ഡ് കിഡ്‌നി ഹോസ്പിറ്റല്‍ ഡയറക്ടറുമായ ഡോക്ടര്‍ മൊയ്തീന്‍ നഫ്‌സീറിന്റെ നേതൃത്വത്തില്‍ ഡയ ലൈഫില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയയില്‍ മൂത്രനാളിയുടെ ഇടുങ്ങിയ ഭാഗം നീക്കം ചെയ്തു ട്യൂബ് വൃക്കയുടെ ശേഖരണ സംവിധാനത്തില്‍ വീണ്ടും ഘടിപ്പിച്ച് ശരിയായ മൂത്ര പ്രവാഹം അനുവദിക്കുകയും കേടുപാടുകള്‍, അണുബാധ എന്നിവ തടയുകയും ചെയ്യുന്ന പ്രക്രിയയാണ് ഇവിടെ നടത്തിയത്.
മലബാറിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡയബറ്റിക് & കിഡ്‌നി കെയര്‍ ഹോസ്പിറ്റലാണ് ഡയ ലൈഫ്.
കാസര്‍കോട് ഡയാ ലൈഫ് ഹോസ്പിറ്റലില്‍ രണ്ടുമാസം പ്രായമുള്ള കുട്ടിയുടെ മൂത്രനാളത്തിലെ തടസ്സം വിജയകരമായി നീക്കം ചെയ്തു




