വായില്‍ ഉണ്ടായിരുന്ന ചിപ്സ് കഷണം ശ്വാസനാളത്തില്‍ കുടുങ്ങി ജീവന് വേണ്ടി പോരാടിയ രണ്ടുവയസ്സുകാരന് ആസ്റ്റര്‍ മിംസ് ആശുപത്രി കാസറഗോഡിലെ പീഡിയാട്രിക് പള്‍മനോളജി വിഭാഗം ബ്രോങ്കോസ്‌കോപ്പി നടത്തി പുതുജീവന്‍ നല്‍കി. അടിയന്തര ഘട്ടത്തില്‍ നടത്തിയ കൃത്യമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്.
ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുട്ടിക്ക് പെട്ടെന്ന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തെ സമീപിക്കുകയായിരുന്നു. പരിശോധനയില്‍ ശ്വാസനാളത്തിനുള്ളില്‍ വിദേശവസ്തു കുടുങ്ങിയതായി കണ്ടെത്തി. സംഭവം ഗുരുതരമാകാന്‍ സാധ്യതയുണ്ടായതിനാല്‍ ഉടന്‍ തന്നെ പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി നടത്താന്‍ തീരുമാനിച്ചു.
ആസ്റ്റര്‍ മിംസ് കാസറഗോഡിലെ പള്‍മനോളജി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം
- Dr. Vishnu G Krishnan – Consultant Interventional Pulmonologist
- Dr. Sravan Kumar- Specialist Pulmonologist
- Dr. Mohammed Ameen- HOD, Consultant Anesthesia
- Dr. Vrintha Sunny – Anesthesia
- Dr. Muhammed Faris – Emergency Medicine.
- Shuhana – Respiratory Therapist
തുടങ്ങിയവരുടെ ടീം അതിവേഗം നടപടികള്‍ ആരംഭിച്ചു. ആധുനിക ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍ ഉപയോഗിച്ച് കൃത്യമായ രീതിയില്‍ ശ്വാസനാളത്തിലേക്ക് കടന്നിരുന്ന ചിപ്സ് കഷണം സൂക്ഷ്മമായി പുറത്തെടുത്തു. ശസ്ത്രക്രിയയില്‍ അനസ്തീഷ്യ, പീഡിയാട്രിക്, നഴ്സിംഗ് ടീമുകള്‍ ചേര്‍ന്ന് നിര്‍ണായക പങ്കുവഹിച്ചു.
ഇടപെടല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ കുഞ്ഞിന്റെ ശ്വാസം സാധാരണയായി വീണ്ടെടുത്തു. ഇപ്പോള്‍ കുഞ്ഞ് നിരീക്ഷണത്തിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.
ശ്വാസനാളത്തില്‍ അന്യവസ്തു കുടുങ്ങുന്ന സംഭവം കുഞ്ഞുങ്ങളില്‍ അപൂര്‍വമല്ല. ചിപ്സ്, നട്ട്സുകള്‍, ചെറിയ കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ വായില്‍ ഇടുന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുതരമായ ശ്വാസതടസ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള മെഡിക്കല്‍ സെന്ററിനെ സമീപിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെ പീഡിയാട്രിക് എമര്‍ജന്‍സികളില്‍ ഇടപെടാന്‍ ആശുപത്രിക്ക് കഴിയുന്നുവെന്നും ഇത്തരം സംഭവങ്ങളില്‍ വേഗതയും കൃത്യതയും നിര്‍ണായകമാണെന്നും Aster MIMS Hospital Kasaragod അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.




