ഇരിയണ്ണി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കായിക മത്സരം സംഘടിപ്പിച്ചു.

ബോവിക്കാനം:- ഇരിയണ്ണി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കായിക മത്സരം സംഘടിപ്പിച്ചു. ആല്‍ഫ, ബീറ്റ,ഗാമ, ഡെല്‍റ്റ എന്നിങ്ങനെ കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടന്നത്. ആദൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഇ സുകുമാരന്‍ മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ് എ ജൂലി പതാക ഉയര്‍ത്തി. ബാബു മഞ്ചക്കല്‍,അനിമ അനില്‍,സജീവന്‍ മടപ്പറമ്പത്ത്, കെ മിനീഷ് ബാബു, കെ ശ്യാമള, അനു മുകുന്ദന്‍,ബി ഫസലുദ്ദീന്‍,രചന രാജേഷ് എന്നിവര്‍ സംസാരിച്ചു. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡണ്ട് രാഘവന്‍ ബെള്ളിപ്പാടി അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ എ എം അബ്ദുള്‍ സലാം മാഷ് സ്വാഗതവും വി എച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ പി സുചീന്ഥ്രനാഥ് നന്ദിയും പറഞ്ഞു.

Scroll to Top