വൈദ്യുതി പ്രതിസന്ധി തമിഴ്‌നാട്ടിലും, മന്ത്രിക്കെതിരെ പ്രതിഷേധം, നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി പ്രസം?ഗം വേ?ഗം അവസാനിപ്പിച്ചു. പരാതികള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി മടങ്ങി. തമിഴ്‌നാട്ടില്‍ പവര്‍ക്കട്ടില്‍ നട്ടം തിരിയുകയാണ് പല പ്രദേശങ്ങളും
കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ അയല്‍ സംസ്ഥാനത്തും പവര്‍കട്ട് സ്ഥിതി മറ്റൊന്നല്ല. ടിവികെ നേതാവും മന്ത്രിയുയമായി കെ ജ?ഗദീശ്വരിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. വിരുദു?ന?ഗര്‍ രാജപാളയത്ത് വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ എത്തിയപ്പോഴാണ് സംഭവം. വൈദ്യുതി മുടക്കം പതിവെന്ന് നാട്ടുകാര്‍ പരാതിയുമായെത്തിത്. മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായതോടെ നാട്ടുകാരും ടിവികെ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രസംഗം വേഗം അവസാനിപ്പിച്ച് മന്ത്രി മടങ്ങി. എല്ലാ പരാതിയും പരിഹരിക്കാമെന്ന് ഉറപ്പാണ് മന്ത്രി നാട്ടുകാര്‍ക്ക് നല്‍കിയത്. പവര്‍ക്കട്ടില്‍ തിരുച്ചിറപ്പള്ളിയിലും പ്രതിഷേധവുമായി നാട്ടുകാര്‍ രം??ഗത്തിറങ്ങി. ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. വിജയ് സര്‍ക്കാര്‍ 15,000 പേരെ അധികമായി നിയമിച്ച് അറ്റകുറ്റപണികള്‍ നടത്തുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്.

Scroll to Top