കവി രവി ബന്തടുക്കയുടെ ‘ജീവിതത്താളുകള്‍’ എന്ന കവിതാ സമാഹാരത്തിന്റെ ചര്‍ച്ച 2025 ഏപ്രില്‍ 27 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് വിദ്യാനഗര്‍ കോലായ് ലൈബ്രറി ഹാളില്‍ നടന്നു.
കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.വി. കുമാരന്‍ മാഷ് ഉത്ഘാടനം ചെയ്യുന്ന ചര്‍ച്ചയില്‍ ലൈബ്രറി പ്രസിഡണ്ട് ഹസൈനാര്‍ തോട്ടും ഭാഗം മോഡറേറ്ററായി.
ഡോ. വിനോദ് കുമാര്‍ പെരുമ്പള ‘ പറയപ്പെടുന്ന സംഗതിയല്ല , പറയുന്ന രീതിയാണ് കവിത ‘ എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിച്ചു. ബാലകൃഷ്ണന്‍ ചെര്‍ക്കള പുസ്തകത്തെ പരിചയപ്പെടുത്തി.
സുലേഖ മാഹിന്‍ , സ്‌കാനിയ ബെദിര , സി.എല്‍. ഹമീദ് , നിസാര്‍ പെര്‍വാഡ് , രവി ബന്തടുക്ക , ജയലക്ഷ്മി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
ചെങ്കള പി.എച്. സിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന രവി ബന്തടുക്കയുടെ മൂന്നാമത്തെ കവിതാ സമാഹരണമാണ് ജീവിതത്താളുകള്‍. മറ്റു പുസ്തകങ്ങള്‍ നീളം കുറഞ്ഞ ശരികളും തെരഞ്ഞെടുത്ത കവിതകളുമാണ്.