രാഷ്ട്രീയ പ്രബുദ്ധത യുവതയുടെ കരുത്ത് : അഷ്റഫ് എടനീര്‍

ചെര്‍ക്കള : രാഷ്ട്രീയ പ്രവര്‍ത്തനം പഴഞ്ചന്‍ കാഴ്ച്ചപ്പാടാണെന്നും അരാഷ്ട്രീയ വാദം ഉത്തമമെന്നും ധരിക്കുന്ന പുതിയ തലമുറക്ക് രാഷ്ട്രീയ പ്രബുദ്ധത അനിവാര്യമെന്ന തിരിച്ചറിവുണ്ടാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍.

അനീതിക്കെതിരെ ശബ്ദിക്കാനും വിദ്വേഷ പ്രചരണങ്ങളുടെ കാലത്ത് തിരുത്തല്‍ ശക്തിയാകുവാനും യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുവസമക്ഷം പരിപാടിയുടെ കാസര്‍കോട് നിയോജക മണ്ഡലംതല ഉദ്ഘാടനം ചെര്‍ക്കളയില്‍ വെച്ച് നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ സ്വാഗതം പറഞ്ഞു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ ചെര്‍ക്കള സ്വാഗതം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, വൈസ് പ്രസിഡന്റ് ഹാരിസ് തായല്‍, സെക്രട്ടറി ഗോള്‍ഡന്‍ റഹ്‌മാന്‍, റഫീഖ് കേളോട്ട്, നൂറുദ്ധീന്‍ ബെളിഞ്ചം, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അനസ് എതിര്‍ത്തോട്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, നാസര്‍ ചായിന്റടി, ടി.ഇ മുഖ്താര്‍, സി.എ അബ്ദുല്‍ റഹ്‌മാന്‍ ഖാസി, ബി.എം.എ ഖാദര്‍, ഖാദര്‍ പാലോത്ത്, എ. അഹമ്മദ് ഹാജി, ഷുക്കൂര്‍ ചെര്‍ക്കള, അന്‍സാഫ് കുന്നില്‍, ശിഹാബ് പാറക്കെട്ട്, ഖലീല്‍ ശൈഖ് കൊല്ലമ്പാടി, അന്‍വര്‍ തുപ്പക്കല്‍, നവാസ് കുഞ്ചാര്‍, ശരീഫ് ചെര്‍ക്കള, റഫീഖ് കെ.എച്ച്, സത്താര്‍ ഇ.ആര്‍, സാലിഹ് എം.ഡി, ഹസ്‌ക്കര്‍ ചൂരി, അബ്ദുള്ള കടവത്ത്, ഷാഫി കുന്നില്‍ ബേവിഞ്ച, ശംസുദ്ധീന്‍ കിന്നിംഗാര്‍, സലാം ചെര്‍ക്കള, മാലിക്ക് ചെങ്കള, ജലീല്‍ തുരുത്തി, അജ്മല്‍ തളങ്കര, ഹാഷിര്‍ മൊയ്തീന്‍, സിറാജ് ബദിയടുക്ക, സലാം ബെളിഞ്ചം, കലന്തര്‍ ഷാഫി, അനസ് കണ്ടത്തില്‍, കരീം നായന്മാര്‍മൂല, നിഷാം മൊട്ടയില്‍, സജ്ജാദ് പാണലം, ലത്തീഫ് എതിര്‍ത്തോട്, അഡ്വ. എ.കെ നാസിഫ, റഹീം പൈക്ക, ബാത്തിഷ ജീലാനി, നുസ്ല നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

നാടും നഗരവും ഗണേശോത്സവ ലഹരിയില്‍. കാസര്‍കോട് സാര്‍വ്വജനിക ശ്രീ ഗണേശോത്സവത്തിന് ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ തുടക്കമായി..മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ ഗണേഷ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു.. കോട്ടെ ശ്രീ വീരാഞ്ജനേയ ക്ഷേത്രത്തില്‍ നിന്നും വാദ്യഘോഷാദികളോടെ ആനയിച്ചാണ് ഗണേശ വിഗ്രഹമെത്തിച്ചത്…
നിരവധി ഭക്തജനങ്ങളാണ് ഘോഷയാത്രയില്‍ അണിനിരന്നു.

Scroll to Top